play-sharp-fill
തനിച്ച് താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന മധ്യവയസ്‌കൻ അറസ്റ്റിൽ

തനിച്ച് താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന മധ്യവയസ്‌കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാലക്കാട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. 72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബു എന്ന കോഴി  ബാബുവിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് പൊള്ളാച്ചി പാതയിൽ എലപ്പുള്ളിയിൽ ആണ് സംഭവം നടന്നത്. വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ച അർധരാത്രിക്കും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിൽ കൊലപാതകം നടന്നുവെന്നാണ് പൊലീസ് നിഗമനം. പൊലീസ് പിടികൂടിയ ഇയാളിൽ നിന്ന് കൊല്ലപ്പെട്ട വയോധികയുടെ മാലയും പണവും കണ്ടെത്തി. വൃദ്ധയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു അകത്തു കയറി. അടുക്കള ഭാഗത്തായിരുന്ന വീട്ടമ്മയെ പിടികൂടി. വായ അമർത്തിപ്പിടിച്ചു മാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെ വീട്ടമ്മ തലയടിച്ചു വീഴുകയായിരുന്നു. ഇതോടെയാണ് ശാരീരികമായി പീഡിപ്പിച്ചത്.

പീഡിപ്പിച്ച ശേഷം തലയണ ഉപയോഗിച്ച് സ്ത്രീയുടെ മുഖത്ത് അമർത്തി തുണികൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തി കവർച്ച നടത്തിയശേഷം വീടിനു പിൻഭാഗത്തൂകൂടി രക്ഷപ്പെടുകയായിരുന്നു. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലടുത്തു ചോദ്യം ചെയ്തത്.

തൊഴിലുറപ്പു തൊഴിലാളിയായ ഇവരെ പണിക്ക് വിളിക്കാനെത്തിയവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

ഡി.വൈ.എസ്.പി സജു ഏബ്രഹാം, സി.ഐമാരായ ഉണ്ണികൃഷ്ണൻ, യൂസഫ് നടുപറമ്പിൽ, എസ്.ഐമാരായ വിപിൻ, രജ്ഞിത്ത്, ജലീൽ എസ്, സ്‌ക്വാഡ് അംഗങ്ങളായ ജയകുമാർ, സുനിൽകുമാർ റ്റി.ആർ, റഹീം മുത്തു, ദിലീപ്, വിനീഷ് ആർ, രാജീദ് ആർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.