കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ; മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി ; പ്രതിയെ പൊലീസ് പിടികൂടിയത് നിന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും

സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മരണം ഉറപ്പാക്കാൻ യുവ ഡോക്ടർ യുവതിയുടെ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നഗരത്തിൽ ഒരു സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറാണ് ഗോകുൽ. സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരാണ് കീർത്തന. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ കൊറോണയ്ക്ക് പിന്നാലെ ലോക്ഡൗൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തുകയായിരുന്നു. ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചെങ്കിലും […]

അരുൺ അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ ; രേഷ്മയുടെ അച്ഛനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡ് കാലത്ത് ; പതിവ് തെറ്റാതെ ഇന്നലെയും ബസ് സ്റ്റാൻഡിൽ നിന്നും രേഷ്മ വീട്ടിലേക്ക് പോയതും അരുണിനൊപ്പം : വിദ്യാർത്ഥിനിയുടെ മരണവാർത്തയിൽ വിറങ്ങലിച്ച് ചിത്തിരപുരം

സ്വന്തം ലേഖകൻ ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17)യെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത മാറിയിട്ടില്ല. എന്തിനാണ് 17കാരിയെ കൊച്ചച്ഛൻ കൊലപ്പെടുത്തിയത്  എന്നതിൽ ഇനിയും വ്യക്തതയില്ല. ഒളിവിലായ ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊലപാതക കാരണം എന്തെന്ന് വ്യക്തമാകൂ. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുൺ. കോവിഡുകാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികെയായിരുന്നു അരുൺ. വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പിൽ നിന്നാണ് […]

പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍ ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കാടുപിടിച്ച്‌ കിടക്കുന്ന ഭാഗത്ത് നിന്നും : പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഇടുക്കി:  പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബയസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ (17)യെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച്‌ കിടക്കുന്ന ഭാഗത്തുനിന്നുമാണ്  മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തായതോടെ  മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ  പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിക്കുക ആയിരുന്നു. പള്ളിവാസൽ പവര്‍ഹൗസിന് അടുത്തെത്തിയ പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു […]

അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വയോധികയ്‌ക്കൊപ്പം ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയെ കാണാനില്ല : കൊലപാതകമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊട്ടാരക്കര : ദുരൂഹ സാഹചര്യത്തിൽ അറുപതുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബധിരയും മൂകയുമായ സഹോദരിക്കൊപ്പമായിരുന്നു ശാന്ത താമസിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ശാന്ത ഉണരാതിരുന്നതിനെത്തുടർന്ന് സഹോദരി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തലയുടെ പിന്നിലും കയ്യിലും ആഴത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നിരവധി […]

വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വാക്കുതർക്കത്തിനിടയിൽ അച്ഛനെ താൻ തള്ളിയിട്ടെന്നും തലയ്ക്കടിയേറ്റാണ് മരിച്ചതെന്നും മകന്റെ മൊഴി : സംഭവത്തിൽ ദുരൂഹതെയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മദ്യപിച്ചുള്ള വാക്കുതർക്കത്തിനിടെ അഞ്ചൽ കരുകോൺ പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് മരിച്ചത്.മദ്യപാനത്തെ തുടർന്ന വീട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ അച്ഛനെ തള്ളിയിട്ടുവെന്നും തലയ്ക്കടിയേറ്റ് മരിച്ചുവെന്നും രാജപ്പന്റെ മകൻ സതീഷ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സതീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സതീഷിനെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സതീഷ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. മ്യതദേഹം കിടന്ന മുറിയിലും […]

കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസമാണെന്ന് അറിഞ്ഞതോടെ കാമുകിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ യുവാവുമായി ചാറ്റിങ്ങ് ; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്‌ അർദ്ധരാത്രിയിൽ ഇപ്പോൾ തന്നെ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് : ചെറായിയിൽ പ്രണവിനെ ശരത് അടിച്ച് കൊന്നത് ശീമക്കൊന്നയുടെ കമ്പും ടോർച്ചും ഉപയോഗിച്ച്

സ്വന്തം ലേഖകൻ കൊച്ചി: പ്രണയത്തിന്റെ പേരിൽ ചെറായി ബീച്ചിന് സമീപം യുവാവ് അടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെയാണ് ഇയാളുടെ കാമുകിയായ യുവതിയടേതെന്ന് തോന്നുന്ന തരത്തിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും പ്രണവിന് ഇപ്പോൾ തന്നെ കാണണമെന്ന സന്ദേശം എത്തുന്നത്. അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങിപോയ പ്രണവിനോട് എവിടെ പോകുകയാണെന്ന് പ്രണവിനോട് അമ്മ ചോദിക്കുകയായിരുന്നു. എന്നാൽ അത്യാവശ്യമായി ഒരാളെ കാണാൻ പോകുകയാണെന്നും വേഗം തിരികെ വരാമെന്നും പറഞ്ഞാണ് പ്രണവ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഇയാളെ മരിച്ച നിലയിലാണ് […]

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം : ദമ്പതിമാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് മായാണ്ടി ആശാരിയും ഓട്ടോ ഡ്രൈവറുമാണ്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. സാവിത്രിയും മായാണ്ടിയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഇവരുടെ മകന്‍ കുടുംബ സമേതം മറ്റൊരിടത്താണ് താമസം. സാവിത്രിയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും ഇരുവരും […]

മലയാറ്റൂര്‍ പളളി വികാരി സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; പ്രതിയായ കപ്യാര്‍ക്ക് ജീവപര്യന്തം തടവും ഒരും ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകന്‍ കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പള്ളി വികാരിയായിരുന്ന സേവ്യര്‍ തേലക്കാടിനെ കുരിശുമുടി മലയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകായിരുന്നു. കേസില്‍ പള്ളിയിലെ കപ്യാരായിരുന്ന പ്രതി ജോണി(58)യെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ആന്റ് ഡിസ്ട്രക് ജഡ്ജ് ഡോ.കൗസര്‍ ഇടപ്പകത്ത് ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.2018 മാര്‍ച്ച് മൂന്നിനാണ് കൊലപാതതകം […]

സിനിമാ കഥ വിശ്വസിച്ച് കഴുത്തിൽ മഴുകൊണ്ട് വെട്ടിയത് മൃതശരീരം പെട്ടെന്ന് അഴുകാൻ ; കളിക്കൂട്ടുകാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി

സ്വന്തം ലേഖകൻ പത്തനംതിട്ട : മോഷ്ടിച്ച് നൽകിയ ബ്ലുടൂത്ത് സ്പീക്കറിന് പണം നൽകില്ലെന്ന് പറഞ്ഞ പത്താംക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യത്തിന്റെ പേരിലെന്ന് പൊലീസ്. സഹപാഠിയെ കൊലപ്പെടുത്താൻ ഇവർ മുൻകൂട്ടി തയാറെടുപ്പുകൾ നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ കൊടുമണിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഖിലിനെ സമപ്രായക്കാരായ വിദ്യാർത്ഥികൾ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് ആരെയും അറിയിക്കാതിരിക്കാൻ മൃതശരീരം കുഴിച്ചിടാനും ഇവർ ശ്രമിച്ചിരുന്നു. കൊലപാതകം പുറത്തുവരാതിരിക്കാനുള്ള മാർഗവും ഇവർ അന്വേഷിച്ചിരുന്നു. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖിൽ ബോധമറ്റ് വീണു. മരണം […]

ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് ; പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്‌ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: ബാലാവകാശ നിയമങ്ങൾ ലംഘിച്ച് പത്തനംതിട്ടയിൽ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ജില്ല കളക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു കമ്മീഷൻ ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പൊലീസുകാരെന്നും കമ്മീഷൻ ചോദിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖിൽ എന്ന 16 വയസുകാരനെ വൈരാഗ്യത്തെ തുടർന്ന് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. […]