ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് ; പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്‌ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് ; പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്‌ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ബാലാവകാശ നിയമങ്ങൾ ലംഘിച്ച് പത്തനംതിട്ടയിൽ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ജില്ല കളക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു കമ്മീഷൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പൊലീസുകാരെന്നും കമ്മീഷൻ ചോദിച്ചു.

കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖിൽ എന്ന 16 വയസുകാരനെ വൈരാഗ്യത്തെ തുടർന്ന് കൊന്നു കുഴിച്ചു മൂടുകയായിരുന്നു.

മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിെന്റ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ബാലാവകാശ കമീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് എന്ന് ഓർക്കണമെന്നും പറഞ്ഞു.

മോഷ്ടിച്ച് നൽകിയ ബ്ലൂട്ടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞിരുന്നു. അതാണ് അവനെ കൊലപ്പെടുത്തിയതിന് കാരണം. കൊടുമൺ അങ്ങാടിക്കലിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെ ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയത്.

കടമായി വാങ്ങിയ റോളർ സ്‌കേറ്റിംഗ് ഷൂവിന് പകരമായി മൊബൈൽഫോൺ വാങ്ങികൊടുക്കാത്തതും അതിന് മുൻപ് വാങ്ങിയ ബ്‌ളൂടൂത്ത് സ്പീക്കറിന്റെ പണം നൽകാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് ഒരു പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി.