കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ; മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി ; പ്രതിയെ പൊലീസ് പിടികൂടിയത് നിന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും

കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ; മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി ; പ്രതിയെ പൊലീസ് പിടികൂടിയത് നിന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മരണം ഉറപ്പാക്കാൻ യുവ ഡോക്ടർ യുവതിയുടെ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

നഗരത്തിൽ ഒരു സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറാണ് ഗോകുൽ. സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരാണ് കീർത്തന. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ കൊറോണയ്ക്ക് പിന്നാലെ ലോക്ഡൗൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചെങ്കിലും ജോലിക്കുപോകാനില്ലെന്ന നിലപാടിലായിരുന്നു ഗോകുൽ. ഇതു സംബന്ധിച്ച് ഇരുവരുംം തമ്മിൽ കലഹവും പതിവായിരുന്നു. തുടർന്ന് കീർത്തനയും ഗോകുലും മേൽ മർവ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.

പക്ഷേ, കലഹം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഇവരും വിവാഹമോചനത്തിന് കോടതിയെ സമീപിക്കാനുളള നടപടികളും ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ജോലിക്കുപോകാത്തതിനെച്ചൊല്ലി ഇരുവരും വഴക്കുതുടങ്ങി. കലിമൂത്ത ഗോകുൽ അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് കീർത്തനയെ ആക്രമിക്കുകയായിരുന്നു. കഴുത്ത് വെട്ടേറ്റു തൂങ്ങി.

ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ഗോകുൽ ആക്രമിച്ചിരുന്നു. ദേഷ്യമടങ്ങാത്ത ഗോകുൽ കീർത്തനയുടെ മുടിയിൽ പിടിച്ചുവലിച്ച് പുറത്തേക്കുകൊണ്ടുപോയി. തന്റെ കാർ പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു.

തുടർന്ന് കാറുമായി രക്ഷപെട്ടു. തുടർന്ന് അയൽക്കാർ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. രക്ഷപെട്ട ഗോകുലിനെ ചെന്നൈ തിരുച്ചിറപ്പളളി ദേശീയപാതയിൽ ആർതുർ ടോൾ പ്ലാസയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കുറ്റസമ്മതം നടത്തി.

Tags :