വട്ടായിപ്പോയേ വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്, അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല ; എൽ.ഡി.എഫ് യാതൊരു കോഴയും വാങ്ങിയിട്ടില്ല : രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിന് മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. സർക്കാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത് ഹ്വസ്വകാല വൈദ്യുതി കരാർ മാത്രമാണെന്നാണ് എം.എം. മണിയുടെ വാദം.ഈ വൈദ്യൂതി കരാർ കഴിഞ്ഞ സർക്കാരിനെക്കാൾ കുറഞ്ഞതാണെന്നും കണക്കുകളടക്കം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വട്ടായിപ്പോയേ, വട്ടായിപ്പോയേ…. ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട […]

ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് പറ്റുമെങ്കിൽ നിങ്ങൾ കൊടുക്കൂ ; ചുമ്മാ അതും ഇതുമൊക്കെ എന്റെയടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും : മാധ്യമപ്രവർത്തകനോട്‌ പൊട്ടിത്തെറിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെന്നിത്തല ഉന്നയിച്ച കെ.എസ്.ഇ.ബി അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എംഎം മണി. ‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അത് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. ഇല്ലെങ്കിൽ നിങ്ങൾ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാൽ ന്യായം.’ എന്നായിരുന്നു എംഎം മണി പറഞ്ഞത്. സർക്കാർ […]

പരാമർശം അനുചിതം ആയിരുന്നു, പ്രസ്താവന പിൻവലിക്കുന്നു ; വാവിട്ട വാക്കിൽ ഉലഞ്ഞതോടെ മൈക്കിന് മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് ; പ്രതിഷേധം കടുത്തതോടെ ജോയ്‌സ് മാപ്പ് പറഞ്ഞ് തടിയൂരിയത് എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായി ആവർത്തിക്കാതിരിക്കാൻ 

സ്വന്തം ലേഖകൻ  ഇടുക്കി: രാഹുൽ ഗാന്ധിയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് രംഗത്ത്. പരാമർശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നുമാണ്  ജോയ്‌സ് ജോർജിന്റെ പ്രതികരണം. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വെച്ച് മൈക്കിന് മുന്നിലെത്തി പരസ്യമായാണ് ജോയിസ് മാപ്പു പറഞ്ഞത്. പരാമർശത്തിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം. വിവാദത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും ജോയിസിനെ തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം തിരിച്ചടിച്ചതും പോലെ […]

എന്റെ പൊന്നുമക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്, അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ; രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ് ; കുലുങ്ങി ചിരിച്ച് മന്ത്രി എം.എം മണിയും : വിവാദ പരാമർശം നടത്തിയ ജോയ്സിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും രാഹുൽ കഴിച്ചിട്ടില്ലെന്നുമാണ് ജോയിസ് ജോർജ് പറഞ്ഞത്. രാഹുൽ കോളജുകളിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജോയ്‌സ് ജോർജ് മോശം പരമാർശം നടത്തിയത്. ജോയ്‌സ് അശ്ലീല പരാമർശം നടത്തിയത് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നിതിനിടയിലാണ്. ജോയ്‌സ് വിവാദ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രി […]

മന്ത്രി കെ.ടി ജലീലിന് കോവിഡ് : സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് മന്ത്രിമാർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചെങ്കിലും മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയിൽ യാതൊരു പ്രശ്‌നവുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജലീലിന് പിന്നാലെ കഴിഞ്ഞ ദിവസം മന്ത്രി എം എം മണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന് പുറമെ എം.എം മണിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉള്ളതിനാലാണ് പ്രത്യേക പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ മാത്രം […]

അതിരപ്പള്ളിയെ തള്ളി കാനം ; ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം : എം.എം മണിയെ പരിഹസിച്ച് കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂർ : അതിരപ്പിള്ളി വിഷയത്തിൽ മന്ത്രി എം.എം മണിയ്‌ക്കെതിരെ പരിഹാസവുമായി കാനം രാജേന്ദ്രൻ. അതിരപ്പള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങൾ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരണവുമായി രംഗത്ത്. ഇലക്ട്രിസിറ്റി ബോർഡ് വർഷങ്ങളായി ഇത്തരം നിർദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എൽഡിഎഫിൽ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്. എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളിയെന്നും. പ്രകടന പത്രികയിൽ പോലുമില്ലായിരുന്നു. സമവായ ചർച്ചകൾക്ക് […]

മംഗളൂരുവിൽ വച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് മന്ത്രി എം.എം മണിയും കളക്ടറും തുണയായി ; ഒടിഞ്ഞ കാലുമായി ദേവിക ഇടുക്കിയിലെ വീട്ടിൽ തിരിച്ചെത്തി

സ്വന്തം ലേഖകൻ തൊടുപുഴ: ലോക് ഡൗണിനിടെ മംഗളൂരുവിൽ വെച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് തുണയായി മന്ത്രി എം.എം. മണിയും ഇടുക്കി കളക്ടർ എച്ച്. ദിനേശനും. ഇരുവരുടെയും ഇടപെടലിനെ തുടർന്ന് വിദ്യാർഥിനിയെ ആംബുലൻസിൽ കരിങ്കുന്നത്തെ വീട്ടിലെത്തി. കരിങ്കുന്നം സ്വദേശിനി ദേവിക രവീന്ദ്രനാണ് ഭരണകൂടവും മാധ്യമപ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം തുണയായി എത്തിയപ്പോൾ സ്വന്തം വീട്ടിലെത്താൻ സാധിച്ചത്. മംഗളൂരുവിലെ ബി.ബി.എ ഏവിയേഷൻ വിദ്യാർഥിനിയായ ദേവിക ഉള്ളാൾ സോമേശ്വരത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ലോക്ഡൗണിനിടെ 16ന് വീടിെന്റ ബാൽക്കണിയിൽനിന്ന് വീണ് രണ്ടു കാലുകളുടെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. തുടർന്ന് സഹപാഠികൾ തൊട്ടടുത്ത ദേവികയെ […]

മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയ ഗാന്ധിയോ ; എം.എം മണി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ വിമർശിച്ച് മന്ത്രി എം.എം മണി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ദേശീയ തലത്തിലും, സംസ്ഥാനത്ത് കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും എതിർക്കുകയാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എന്ന് വിമർശിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്എം,.എം മണി രംഗത്ത് വന്നിരിക്കുന്നത്.   എം.എം മണിയുടെ […]

പേനയും പേപ്പറും ക്യാമറയും മൈക്കും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ; വൈറലായി എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കോട്ടയം : ദേശീയ പൗരത്വ ബില്ലിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമ പ്രവർത്തകരെ വ്യാജ മാധ്യമ പ്രവർത്തകരെന്ന് മുദ്രകുത്തി കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ആയുധങ്ങളുമായെത്തിയ മലയാളി മാധ്യമ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന ബിജെപിയും രംഗത്ത് വന്നിരുന്നു. ബിജെപിയുടെ പ്രസ്താവനയെ ട്രോളി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിരിക്കുകയാണ്. എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം സൂക്ഷിക്കുക! ബിജെപി സർക്കാർ പേനയും, പേപ്പറും, കാമറയും, മൈക്കും, ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. […]

ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ നിരവധി വിവാദങ്ങളാണ് വൈദ്യുത മന്ത്രിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇതോടൊപ്പം ട്രോളന്മാരും അവരുടെ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ടയർ വിവാദത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി വൈദ്യുത മന്ത്രി എം.എം. മണി രംഗത്ത് വന്നിരിക്കുകയാണ്. വിവരാവകാശ കണക്കിൽ ടയറിന്റെ എണ്ണം മാത്രമാണ് പറയുന്നത്. എത്ര ദൂരം വണ്ടി ഓടിയെന്ന് പറയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തുതവണയായി 34 ടയറാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ മാറ്റിയതെന്ന രേഖ […]