play-sharp-fill
എന്റെ പൊന്നുമക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്, അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ; രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ് ; കുലുങ്ങി ചിരിച്ച് മന്ത്രി എം.എം മണിയും : വിവാദ പരാമർശം നടത്തിയ ജോയ്സിനെതിരെ വ്യാപക പ്രതിഷേധം

എന്റെ പൊന്നുമക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്, അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ; രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ് ; കുലുങ്ങി ചിരിച്ച് മന്ത്രി എം.എം മണിയും : വിവാദ പരാമർശം നടത്തിയ ജോയ്സിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ

ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും രാഹുൽ കഴിച്ചിട്ടില്ലെന്നുമാണ് ജോയിസ് ജോർജ് പറഞ്ഞത്. രാഹുൽ കോളജുകളിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജോയ്‌സ് ജോർജ് മോശം പരമാർശം നടത്തിയത്.

ജോയ്‌സ് അശ്ലീല പരാമർശം നടത്തിയത് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നിതിനിടയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയ്‌സ് വിവാദ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവരുംവേദിയിൽ ഉണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്‌സ് ജോർജ് ഈ പ്രസംഗം ലൈവ് ഇടുകയും ചെയ്തിരുന്നു.

‘പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്‌സ് നടത്തിയ അശ്ലീല പരാമർശം.

അതേസമയം ജോയ്‌സ് ജോർജ്ജിന്റെ അശ്ലീല പരാമർശത്തിനെതിരെ കോൺഗ്രസുകാർ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തുവന്നു. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ജോയിസ് ജോർജിനെതിരെ അശ്ലീല പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസും വ്യക്തമാക്കി.