കാരാപ്പുഴയില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി

കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. റിസര്‍വോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും റിസര്‍വോയറില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. വൈകുന്നേരം ആറു മണിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. കുട്ടത്തോണിയില്‍ ഭര്‍ത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോയതായിരുന്നു മീനാക്ഷി. അപകടമുണ്ടായ ഉടനെ ഭര്‍ത്താവ് ബാലന്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവാക്കളെ കണ്ടെത്തി;തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെ വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത് മരംവെട്ടുകാർ; കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നു;യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു.

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി.കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാർ ആണ് ഇവരെ കണ്ടെത്തി വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത് ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി […]

വിളി കേള്‍ക്കാതെ മിട്ടു പറന്നു പോയി..! കണ്ണീരോടെ കുടുംബം: ‘മിട്ടുവിനെ’ കണ്ടെത്താൻ മനോരമയില്‍ ഒറ്റക്കോളം പരസ്യം; മിട്ടുവിന്റെ വീഡിയോ ഇവിടെ കാണാം

വിഷ്ണു ഗോപാല്‍ ഏറ്റുമാനൂര്‍: ‘മിട്ടു ഞങ്ങളുടെ ജീവനാണ്, അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോകില്ലെന്ന് ഉറപ്പുണ്ട്. ആരോ മനഃപ്പൂര്‍വ്വം കൊണ്ടുപോയത് തന്നെയാണ്. ‘ – മിട്ടുവിന്റെ തിരോധാനത്തെക്കുറിച്ച് പറയുമ്പോള്‍ രാജേഷിന്റെ വാക്കുകളിടറി. മിട്ടു വെറും വളര്‍ത്തു തത്ത മാത്രമല്ല, പട്ടിത്താനം പുത്തന്‍പുരയ്ക്കല്‍ രാജേഷിന്റെ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്. പൈനാപ്പിള്‍ കൊണൂര്‍ എന്ന ഇനത്തില്‍പ്പെട്ട വളര്‍ത്ത് പക്ഷിയാണ് മിട്ടു. പതിനേഴാം തീയതി വൈകുന്നേരം 5.30ഒാടെയാണ് രാജേഷും കുടുംബവും ഓമനിച്ച് വളര്‍ത്തുന്ന മിട്ടുവിനെ കാണാതാവുന്നത്. എട്ട് മാസം മുന്‍പ് സംക്രാന്തിയിലുള്ള ഒരു പെറ്റ് ഷോപ്പില്‍ നിന്നാണ് പതിനായിരം […]

ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. പക്ഷേ, വൈകാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാവും. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചു. എങ്കിലും ശുഭപ്രതീക്ഷയുണ്ട്. “- അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനം തടസങ്ങൾ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് […]

ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി ; കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: ചങ്ങനാശ്ശേരിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി. കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പിതൃസഹോദരന്റെ പരാതിയെ തുടർന്ന് വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. ചെന്നൈയിൽ സ്വകാര്യ കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടർന്ന് യുവാവിന്റെ ബന്ധുക്കൾ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിന്റെ പിതൃസഹോദരനായ കേണൽ കണ്ണൂരിലെ സൈനിക […]

അധ്യാപികയെ കാണാതായ സംഭവം ; മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിർയത്. അധ്യാപികയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ശനിയാഴ്ച രാവിലെ മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പള്ളിയിൽ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളജിലേക്ക് മാറ്റി