ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി ; കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ്

ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി ; കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: ചങ്ങനാശ്ശേരിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി. കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പിതൃസഹോദരന്റെ പരാതിയെ തുടർന്ന് വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്.

ചെന്നൈയിൽ സ്വകാര്യ കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടർന്ന് യുവാവിന്റെ ബന്ധുക്കൾ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിന്റെ പിതൃസഹോദരനായ കേണൽ കണ്ണൂരിലെ സൈനിക കേന്ദ്രമായ ഡിഎസ്സി സെന്ററിൽ ട്രാൻസ്ഫറായി എത്തുകയും കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയില്ലാത്ത അവന് അച്ഛനായിരുന്നു എല്ലാമെല്ലാമെന്നും എന്നാൽ, കേന്ദ്ര ഗവൺമെന്റിൽ അണ്ടർ സെക്രട്ടറിയായിരുന്ന അച്ഛൻ വിരമിച്ചു രണ്ടാം മാസം മരിച്ചതോടെ അനാഥനായിപ്പോയെന്ന ചിന്തയിലായിരിക്കാം സഹോദരന്റെ മകനെ കാണാതായതെന്നും കേണൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നു.
ചെന്നൈയിലെയും ചങ്ങനാശേരിയിലെയും പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടാകാതെ വന്നതോടെയാണ് അവസാന ഘട്ടമെന്നനിലയിൽ കേണൽ കണ്ണൂർ ടൗൺ സി.ഐ പ്രദീപ് കണ്ണിപ്പൊയിലിനെ സമീപിക്കുന്നത്.

പരാതി ലഭിച്ചതോടെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, സഹപ്രവർത്തകരായ മുരളി, രാജീവൻ ചെന്നൈയിൽ പോയി ദിവസങ്ങളോളം അന്വേഷിച്ചപ്പോഴാണ് ചെന്നൈയ്ക്കടുത്ത ഷോളിംഗ നെല്ലൂർ എന്ന സ്ഥലത്തെ ഒരു പഴയ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുന്ന നിലയിൽ യുവാവിനെ കാണുന്നത്.ഒരു ബേക്കറിയിൽ ജോലിയെടുത്ത് നിത്യജീവിതം തള്ളിനീക്കുകയായിരുന്നു യുവാവ്. തുടർന്ന് പൊലീസ് കണ്ണൂരിലെത്തി യുവാവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു.