വിളി കേള്‍ക്കാതെ മിട്ടു പറന്നു പോയി..! കണ്ണീരോടെ കുടുംബം: ‘മിട്ടുവിനെ’ കണ്ടെത്താൻ മനോരമയില്‍ ഒറ്റക്കോളം പരസ്യം; മിട്ടുവിന്റെ വീഡിയോ ഇവിടെ കാണാം
വിഷ്ണു ഗോപാല്‍
ഏറ്റുമാനൂര്‍: ‘മിട്ടു ഞങ്ങളുടെ ജീവനാണ്, അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോകില്ലെന്ന് ഉറപ്പുണ്ട്. ആരോ മനഃപ്പൂര്‍വ്വം കൊണ്ടുപോയത് തന്നെയാണ്. ‘ – മിട്ടുവിന്റെ തിരോധാനത്തെക്കുറിച്ച് പറയുമ്പോള്‍ രാജേഷിന്റെ വാക്കുകളിടറി. മിട്ടു വെറും വളര്‍ത്തു തത്ത മാത്രമല്ല, പട്ടിത്താനം പുത്തന്‍പുരയ്ക്കല്‍ രാജേഷിന്റെ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്.
പൈനാപ്പിള്‍ കൊണൂര്‍ എന്ന ഇനത്തില്‍പ്പെട്ട വളര്‍ത്ത് പക്ഷിയാണ് മിട്ടു. പതിനേഴാം തീയതി വൈകുന്നേരം 5.30ഒാടെയാണ് രാജേഷും കുടുംബവും ഓമനിച്ച് വളര്‍ത്തുന്ന മിട്ടുവിനെ കാണാതാവുന്നത്. എട്ട് മാസം മുന്‍പ് സംക്രാന്തിയിലുള്ള ഒരു പെറ്റ് ഷോപ്പില്‍ നിന്നാണ് പതിനായിരം രൂപയോളം വിലവരുന്ന മിട്ടുവിനെ രാജേഷ് സ്വന്തമാക്കുന്നത്. ഇപ്പോള്‍ ഒരു വയസ്സാകാറായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബാംഗങ്ങളുമായി നന്നായി ഇണങ്ങിയ മിട്ടുവിനെ കൂട്ടിലടക്കുന്ന ശീലമില്ലായിരുന്നു. വീടിനകത്തും പരിസരത്തുമായി മിട്ടു പറന്ന് നടക്കുമായിരുന്നു. എവിടെപ്പോയാലും വീട്ടുകാര്‍ മിട്ടുവിനെയും ഒപ്പം കൂട്ടും, ഒരിക്കലും തനിച്ചാക്കിയിട്ടില്ല.
ചോറ്-കറി, ഐസ്‌ക്രീം, അല്‍-ഫാം തുടങ്ങി വീട്ടുകാര്‍ കഴിക്കുന്ന ഭക്ഷണം തന്നെയായിരുന്നു മിട്ടുവിനും താല്പര്യം. വീട്ടുകാരോട് മാത്രമല്ല, വീട്ടില്‍ വരുന്ന അതിഥികളോടും മിട്ടു വേഗത്തില്‍ ഇണങ്ങും. അവരുടെ തോളിലും കയ്യിലുമൊക്കെ പറന്ന് ചെന്നിരിക്കുന്ന ശീലമുണ്ടായിരുന്നു.
ഇത് തന്നെയാണ് വീട്ടുകാര്‍ മോഷണം ആണെന്ന് ഉറപ്പിച്ച് പറയാന്‍ കാരണം. മിട്ടുവിനെ കാണാതാവുന്ന സമയത്ത് വീട്ടില്‍ വന്ന ഡെലിവറി ബോയ് യുടെ കയ്യിലും പറന്ന് ചെന്നിരുന്നു. അയാള്‍ പോയപ്പോള്‍ അയാളുടെ ഒപ്പം പോയതാണെന്ന് കരുതി, ആളെ കണ്ടെത്തി ചോദിച്ചെങ്കിലും എന്റെ ഒപ്പമില്ല എന്നായിരുന്നു മറുപടി.
ഒരാഴ്ചയായി മിട്ടുവിനെ അന്വേഷിച്ച് കൊണ്ടിരിക്കുന്ന കുടുംബം, തിരച്ചിലിന് ഫലം കാണാതെ വന്നതോടെ പത്രത്തിലും പരസ്യം നല്‍കി. മിട്ടു തിരിച്ച് വരുമെന്ന് തന്നെയാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
മിട്ടുവിനെ കണ്ട്കിട്ടുന്നവര്‍ ദയവായി ഈ നമ്പരില്‍ ബന്ധപ്പെടുക-
രാജേഷ്- 9447403839