കാരാപ്പുഴയില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി

കാരാപ്പുഴയില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി

കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്.

റിസര്‍വോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം.

വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും റിസര്‍വോയറില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. വൈകുന്നേരം ആറു മണിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടത്തോണിയില്‍ ഭര്‍ത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോയതായിരുന്നു മീനാക്ഷി. അപകടമുണ്ടായ ഉടനെ ഭര്‍ത്താവ് ബാലന്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.