എം.ജിയില്‍ പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് എം എസ്‍ സി, എല്‍ എൽ ബി കോഴ്സുകൾക്ക് അവസരം; വിവരങ്ങൾ അറിയാം
സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാഗാന്ധി (എം.ജി) സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച് ഇന്‍ ബേസിക് സയന്‍സ് (ഐ.ഐ.ആര്‍.ബി.എസ്) പ്ലസ്ടുക്കാര്‍ക്കായി നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‍സി (കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സസ്,കമ്പ്യൂട്ടർ സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്), സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് (എസ്.ഐ.എല്‍.ടി) നടത്തുന്ന ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം. വാഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസ് (ഐ.എം.പി.എസ്.എസ്) നടത്തുന്ന ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, […]