പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പുല്ലുവില : പുനർമൂല്യ നിർണ്ണയം വഴി ജയിച്ചവരും മാർക്ക്ദാന പട്ടികയിൽ ;വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക്

പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പുല്ലുവില : പുനർമൂല്യ നിർണ്ണയം വഴി ജയിച്ചവരും മാർക്ക്ദാന പട്ടികയിൽ ;വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എം. ജി സർവകലാശാലയിൽ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും പുല്ലു വില. പുനർമൂല്യ നിർണ്ണയം വഴി ബിടെക് ജയിച്ചവരെയും മാർക്ക് ദാന പട്ടികയിൽ. ഇതോടെ എംജി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികൾ നിയമ നടപടികളിലേക്ക് കടക്കുകയാണ്. കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും വിദ്യാർത്ഥികൾ ആണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.

ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതിയിട്ടും പത്ത് വർഷമായി ബിടെക് ജയിക്കാനാകാതെ നിന്ന വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് നിയമവിരുദ്ധമായി നൽകിയിരുന്നു. ഈ വിദ്യാർത്ഥികൾക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരെയും ഉൾപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം വ്യാഴാഴ്ച ഗവർണ്ണർ സർവകലാശാല സന്ദർശിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഗവർണ്ണർ വിശദീകരണം ചോദിച്ചേക്കും. ഉപരിപഠന സാധ്യതയും, ജോലിയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സർവകലാശാലയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മാർക്ക്ദാനം റദ്ദാക്കുന്നെന്ന് കാണിച്ച മെമ്മോ അയ്ക്കുമ്പോഴാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. നോട്ടപ്പിശകിന് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ എംജി സർവകലാശാല നടപടി എടുത്തു.

മാർക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയിൽ ഈ രണ്ട് വിദ്യാർത്ഥികളുടെ ഉപരിപഠനവും വിദേശ ജോലി സാധ്യതയും അടഞ്ഞിരുന്നു. രണ്ട് പേർക്കും നോർക്ക ബിരുദ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല വീഴ്ചയ്‌ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുന്നത്‌