താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള യുവമോർച്ചയുടെ എംജി യൂണിവേഴ്സിറ്റി മാർച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിനു ഗുരുതര പരിക്ക്

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള യുവമോർച്ചയുടെ എംജി യൂണിവേഴ്സിറ്റി മാർച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിനു ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍
കോട്ടയം: മൂവായിരത്തോളം വരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ എംജി യൂണിവേഴ്‌സിറ്റിക്ക് മുൻപിൽ യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാലിനു ഗുരുതര പരിക്ക്.
യുവമോർച്ച സംസ്ഥാന വ്യാപകമായി സർവകലാശാലകളിലേക്ക് ഇന്ന് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. പീഎസ്സിയെയെ നോക്കുകുത്തി ആക്കി ഇടതുപക്ഷം ഭരിക്കുമ്പോൾ കാണിക്കുന്ന അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളാണ് യുവമോർച്ച സംസ്ഥാനമെമ്പാടും നടത്തുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി മാർച്ച് ഉദ്ഘടനം ചെയ്തു. യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരിൽ അദ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, യുവമോർച്ച  പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ ഹരീഷ്, ജില്ലാ ജനറൽ സെക്രട്ടറി ആർ നിധീഷ്, ബിനു കോട്ടയം, അരവിന്ദ് ശങ്കർ, വൈക്കം ശ്യാം, പ്രമോദ് സോമൻ, ശ്രീകുമാർ എം.കെ, ഹരി നിർവിളാകം, തുടങ്ങി അൻപതിലേറെ യുവമോർച്ച പ്രവർത്തകരും പങ്കെടുത്തു.