മാറ്റിവച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ച മുതൽ

മാറ്റിവച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ച മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച് എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ആരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

മാറ്റിവച്ച ബിരുദ- ബിരുദാന്തര പരീക്ഷകളാണ് മെയ് 18 മുതൽ ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 18, 19 തീയതികളിൽ യഥാക്രമം ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ പുനരാരംഭിക്കും. മെയ് 25 മുതൽ അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകളായിരിക്കും നടക്കുക.

ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25, 28 മുതൽ അതത് കോളേജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ മെയ് 25ന് ആരംഭിക്കും.

അതേസമയം പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിനായിരിക്കും ആരംഭിക്കുക. യു.ജി.സി രണ്ടാംസെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ചമുതലായിരിക്കും നടക്കുക. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.

പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട്. ജൂൺ ഒന്നു മുതൽ ഒൻപത് കേന്ദ്രത്തിലായി മൂല്യനിർണ്ണയവും ആരംഭിക്കും. അതേസമയം മൂല്യനിർണ്ണയം ഹോം വാല്യുവേഷൻ രീതിയിലായിരിക്കും നടത്തുക.