എംജി സർവകലാശാലയ്ക്ക് 664 കോടി രൂപ വരവും, 729 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റ്; 46 പുതിയ പദ്ധതികൾ നടപ്പിലാക്കും.

എംജി സർവകലാശാലയ്ക്ക് 664 കോടി രൂപ വരവും, 729 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റ്; 46 പുതിയ പദ്ധതികൾ നടപ്പിലാക്കും.

സ്വന്തം ലേഖകൻ
64 കോടി രൂപയുടെ അധിക ചിലവാണ് സർവ്വകലാശാല 2023-24 കാലയളവിൽ പ്രതീക്ഷിക്കുന്നത്.ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രോ-വൈസ് ചാൻസലർ സി.ടി അരവിന്ദ് കുമാർ പറഞ്ഞു.

പ്രധാന പദ്ധതികൾ

1.കാർബൺ ന്യൂട്രൽ ക്യാമ്പസ് പദ്ധതിയിലൂടെ സർവ്വകലാ ക്യാമ്പസിനെയും, അഫിലിയേറ്റഡ് കോളേജ് ക്യാമ്പസുകളെയും കാർബൺ ന്യൂട്രലാക്കും. ഡോ എ.റ്റി ദേവസ്യ കാർബൺ ന്യൂട്രൽ ജൈവ വൈവിധ്യ പാർക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.പ്രൊഫ ജോസഫ് മുണ്ടശ്ശേരി വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാരം

3.സോളാർ റിന്യൂവബിൾ എനർജി പദ്ധതി സർവ്വകലാശാല ആസ്ഥാനത്തും, അഫിലിയേറ്റഡ് കോളേജ് ക്യാമ്പസുകളെയും ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് 5 കോടി.

4.ഡിഗ്രി സർട്ടിഫിക്കറ്റ്/മറ്റ് സർട്ടിഫിക്കറ്റുകൾക്ക് എക്സ്പ്രസ്സ് ഡലിവറി സംവിധാനം.
ഗ്രീൻ ചാനലിലൂടെ അപേക്ഷിക്കുക വഴി നിശ്ചിത സമയത്ത് തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തും. ( അധിക ഫീസ് ചുമത്തി കൊണ്ട്)

5.മഹാത്മാഗാന്ധി സർവ്വകലാശാല ഇൻഫർമേഷൻ ബുക്ക്

6.നൈപുണ്യ പ്രോത്സാഹനത്തിന് 5 ലക്ഷം

7.സർവ്വകലാശാലയിൽ പരിസ്ഥിതി സൗഹാർദ്ദമാലിന്യ സംസ്ക്കരണ പദ്ധതി

8.സർവ്വകലാശാലയിൽ ആധുനീക രീതിയിലുള്ള പ്രവേശന കവാടം നിർമ്മിച്ച് മഹാത്മാ ഗേറ്റ് എന്ന് നാമകരണം ചെയ്യും.

9.യുന്നോയ 2.0 2020-23

10.ഗ്ലോബൽ അക്കാഡമിക് മീറ്റ് ജനുവരിയിൽ കോട്ടയത്ത്. മികച്ച കമ്പനികളെയും, വ്യവസായ സ്ഥാപനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കായി പ്ലേസ്മെൻ്റ് ഡ്രൈവ്

11.ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റ്

12. 2024 ഓടെ സർട്ടിഫിക്കറ്റുകൾ നാഡിൽ
തുടങ്ങി 46 പുതിയ പദ്ധതികളാണ് 2023-24 ബജറ്റിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
സിൻഡിക്കേറ്റ് ധനകാര്യ ഉപസമിതി കൺവീനർ ഡോ.ബിജു തോമസാണ് ബജറ്റ് അവതരിപ്പിച്ചത്.

Tags :