എം.ജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം : പ്രവേശനം രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ; നിയന്ത്രണങ്ങൾ ഇങ്ങനെ

എം.ജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം : പ്രവേശനം രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ; നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എം.ജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. ഔദ്യോഗികാവശ്യങ്ങൾക്ക് സർവകലാശാല അറിയിപ്പനുസരിച്ച് എത്തുന്നവരെ മാത്രമേ സർവകലാശാല കാമ്പസിൽ പ്രവേശിപ്പിക്കൂ എന്ന് അധികൃതർ അറിയിച്ചു.

രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷമേ അറിയിപ്പ് നൽകിയതനുസരിച്ച് എത്തുന്നവരെ കാമ്പസിൽ പ്രവേശിപ്പിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിദ്യാർഥികളും പൊതുജനങ്ങളും സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ഒറിജിനൽ ഡിഗ്രി, പ്രൊവിഷനൽ സർട്ടിഫിക്കറ്റുകൾ, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്‌ക്രി്ര്രപ്, സെമസ്റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, കോഴ്‌സ് സർട്ടിഫിക്കറ്റ്, കണ്ടൊണേഷൻ, റീ അഡ്മിഷൻ, ഇന്റർകോളജ് ട്രാൻസ്ഫർ എന്നിവക്ക് സർവകലാശാല വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ, ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.

അതേസമയം ഓൺലൈനായി ലഭ്യമല്ലാത്ത സേവനങ്ങൾക്ക് ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർവകലാശാലയിൽ ജീവനക്കാർ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

വൈറസ് പ്രതിരോധത്തിനായുള്ള ബ്രേക് ദ ചെയിൻ കാമ്പയിെന്റ ഭാഗമായി സ്ഥാപിച്ച കിയോസ്‌കുകളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കിയശേഷമേ ഓഫിസിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. തെർമൽ സ്‌കാനർ ഉപയോഗിച്ച് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധനയും ദിവസവും നടത്തുന്നുണ്ട്. ലിഫ്റ്റിൽ ഒരേ സമയം നാലുപേരെയേ അനുവദിക്കൂ.