ആഡംബരജീവിതം നയിക്കാൻ മയക്കുമരുന്ന് വിൽപ്പന; ബെംഗളൂരുവിൽനിന്ന് കാറിൽക്കടത്തിയ 11 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ; ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ
സ്വന്തം ലേഖകൻ അമ്പലപ്പുഴ: കാറിൽക്കടത്തിയ 11 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. എറണാകുളം കുമ്പളം ടോൾപ്ലാസയ്ക്കുസമീപം വാടകയ്ക്കുതാമസിക്കുന്ന കൊല്ലം കൊട്ടിയം വയലിൽപുത്തൻവീട്ടിൽ ആഷിർ (35), തൃശ്ശൂർ വടക്കാഞ്ചേരി തലപ്പള്ളി വീട്ടിൽ നാഗമ്മ (24) എന്നിവരെയാണു വെള്ളിയാഴ്ച രാത്രി ദേശീയപാതയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനു മുൻവശംവെച്ച് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്നുംമറ്റും എം.ഡി.എം.എ. മൊത്തത്തിൽ കൊണ്ടുവന്ന് ആലപ്പുഴയിലെ വിൽപ്പനക്കാർക്കു വിതരണം ചെയ്യുന്നയാളാണ് ഒന്നാംപ്രതി ആഷിറെന്ന് പോലീസ് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ ഏതാനും ദിവസങ്ങളായി ഇയാളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. […]