താമരശ്ശേരിയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ; ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: താമരശ്ശേരിയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കൈതപ്പൊയിൽ ആനോറ ജുനൈസ്, (39)മലോറം  നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച പിടിയിലായത്. ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി.  കോഴിക്കോട്, താമരശേരി, വയനാട്, ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് വ്യാപകമായി വില്പന നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നുമായി യുവാക്കള്‍  സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ എത്തിക്കുന്നത്. […]

വീട്ടിൽ ലഹരി സൂക്ഷിച്ചു വില്പന ; വിപണിയിൽ ലക്ഷങ്ങൾ വരുന്ന എംഡിഎംഎയുമായി 37 കാരൻ പിടിയിൽ ; കണ്ടെടുത്തത് 61 ഗ്രാം എംഡിഎംഎ ; ക്രിസ്തുമസ് പുതുവർഷ വിപണി ലക്ഷ്യമിട്ട് എത്തിച്ചതെന്ന് സൂചന

കാസര്‍കോട്: എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് വിദ്യാനഗർ മുട്ടത്തൊടിയിൽ മുഹമ്മദ് സവാദ് അലി (37) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് കരുതുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പ്രതി കാസർകോട് ജില്ലയിലെ ലഹരി മരുന്ന് വിൽപ്പനക്കാരനാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കർണാടകയിൽ നിന്നാണ് ഇതിനായി […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെയാണ് പിടികൂടിയത് . കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ […]

വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽക്കുന്നയാൾ എംഡിഎംഎയുമായി പിടിയിൽ;5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായാണ് ടാക്സി ഡ്രൈവറായ നിഷാദ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇവ വിൽപ്പന നടത്തിയിരുന്നത്.

എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദി (25)നെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ടാക്സി ഡ്രൈവറായ ഇയാൾ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇവ വിൽപ്പന നടത്തിയിരുന്നത്. നിഷാദിന്റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി എം. ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ. അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ. […]

കായംകുളത്തും എം ഡി എം എ വേട്ട;യുവാവും പെൺസുഹൃത്തും അറസ്റ്റിൽ,വിശദമായ അന്വേഷണത്തിന് പോലീസ്.

എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ് , കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.01 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ചേരാവള്ളി മേനാത്തേരിഭാഗത്ത് നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ 0.86 ഗ്രാമും എന്നിങ്ങനെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇരുവരും മയക്കുമരുന്നു വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ്കുഞ്ഞ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

തൃശ്ശൂരിൽ ലഹരിവേട്ട; എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റിൽ

തൃശ്ശൂര്‍: എം ഡി എം എയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത്‌ അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.കൊരട്ടി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര. അജ്മലിന്‍റെ പേരിലും മുന്‍പ് കഞ്ചാവ് കേസ് നിലവിലുണ്ട്. ഇന്നലെ രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായത്.

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ആലുവയില്‍ ദമ്പതികള്‍ പിടിയില്‍; ഒരുലക്ഷത്തോളം വിലമതിക്കുന്ന എംഡിഎംഎ യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ബാംഗ്ലൂരില്‍ നിന്നും കടത്തിയത്; കോവിഡ് കാലത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ആലുവയില്‍ ദമ്പതികള്‍ പിടിയില്‍.ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ മട്ടാഞ്ചേരി പുതിയ റോഡ് ഭാഗത്ത് വാട്ടര്‍ അതോറിട്ടി ടാങ്കിന് സമീപം കൊടികുത്ത്പറമ്പ് വീട്ടില്‍ താമസിക്കുന്ന സനൂപ് (24) ഇയാളുടെ ഭാര്യയായ റിസ്വാന (ആര്‍ രാഖി – 21) എന്നിവരെയാണ് ഇരുപത്തിരണ്ട് ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി പോലിസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ എം ഡി എം എയ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും. എറണാകുളം റൂറല്‍ ജില്ലാ […]