play-sharp-fill

തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ; ഇന്നലെ കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആംബുലന്‍സ് വാടകയ്ക്ക് എത്തിച്ചു; ഇന്ന് രണ്ടാമത്തെ ആംബുലന്‍സും എത്തും; നാട്ടകം, കോട്ടയം, കഞ്ഞിക്കുഴി, കുമാരനല്ലൂര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനും പ്രവര്‍ത്തനം തുടങ്ങിയതോടെ നാടിന് ആശ്വാസമേകി നഗരസഭ

സ്വന്തം ലേഖകന്‍ കോട്ടയം: രണ്ട് ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയില്‍ കോവിഡ് രോഗികളുടെ ആവശ്യത്തിന് ഓടുവാന്‍ ഒരു ആംബുലന്‍സ് പോലുമില്ലെന്ന വാര്‍ത്ത പുറത്ത് വിട്ട്, ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ. ഇന്നലെ എത്തിച്ച ആംബുലന്‍സിന് പുറമേ ഇന്ന് രണ്ടാമത്തെ ആംബുലന്‍സും നഗരസഭ സജ്ജമാക്കും. നഗരത്തിലെ കോവിഡ് രോഗികള്‍ക്ക് ഇനി സമയത്ത് ആംബുലന്‍സ് കിട്ടാതെ ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. നഗരപരിധിയിലുള്ളവര്‍ക്ക് വളരെ വേഗം ആശുപത്രിയില്‍ എത്താനും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകാനും രണ്ട് ആംബുലന്‍സുകള്‍ എത്തിച്ചത് വളരെയധികം ഗുണം ചെയ്യും. ‘ഇന്ന് മുതല്‍ നഗരസഭാപരിധിയില്‍ […]

വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം സ്ലാബിട്ടു; തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓട പുതിയ സ്ലാബിട്ട് മൂടി അധികൃതർ; തേർഡ് ഐ ന്യൂസ്‌ ഇംപാക്ട്

സ്വന്തം ലേഖകൻ   കോട്ടയം : തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് മാറ്റിയിട്ട് അധികൃതർ.   സ്ലാബ് തകര്‍ന്ന് വീണിട്ടും യാഥാസമയം മാറ്റി സ്ഥാപിക്കാഞ്ഞതിനാൽ അപകടവസ്ഥയിലായിരുന്നു നടപ്പാത.   നഗരസഭയുടെ ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ്‌ വാർത്ത പുറത്തുവിട്ട് 24മണിക്കൂറിനകം പുതിയ സ്ലാബ് ഇടുകയായിരുന്നു. ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.   സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക […]

തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുൻപിലെ ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങൾ; പലകയിട്ട് മൂടി പ്രതിസന്ധി പരിഹരിച്ചു; ഒരാളെങ്കിലും ഓടയില്‍ വീണ് മരിക്കുകയോ , കാലൊടിയുകയോ ചെയ്താല്‍ മാത്രമേ ഇതൊക്കെ അധികൃതരുടെ കണ്ണില്‍ പെടുകയുള്ളോ? ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് മരിക്കുന്നവർക്ക് അടക്ക് നഗരസഭ വക ” ഫ്രീ”!

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് തകര്‍ന്ന് വീണിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമില്ല. സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക ഉപയോഗിച്ചാണ് നിലവില്‍ ഓട മൂടിയിട്ടിരിക്കുന്നത്. ആറടിയോളം താഴ്ചയുള്ള ഓടയില്‍ വീണാല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ ആര്‍ക്കും അപകടം സംഭവിക്കാതിരുന്നത്. അപകടം ഉണ്ടായാല്‍ മാത്രം നടപടി എന്ന സ്ഥിരം […]

കേട്ടാലറയ്ക്കുന്ന അസഭ്യം പറയും; പിന്തുടര്‍ന്ന് ചെന്ന് ദേഹോപദ്രവവും; കോട്ടയം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു; ഒന്നുമറിയാതെ പൊലീസ്; പുനരധിവസിപ്പിക്കാന്‍ ചുമതലയുള്ള നഗരസഭ തിരിഞ്ഞ് നോക്കുന്നില്ല

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു. മനോവൈകല്യമുള്ളവരും പൂര്‍ണ്ണ ആരോഗ്യവാന്മാരും ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. സ്ത്രീകള്‍ ഇവരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോളും സ്ത്രീകളുടെ അടുത്ത് ചെന്നും അസഭ്യം പറയുക, പിന്തുടര്‍ന്ന് ചെന്ന് ഭയപ്പെടുത്തുക, കേട്ടാലറയ്ക്കുന്ന അസഭ്യം പറയുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ഇപ്പോഴത്തെ വിനോദങ്ങള്‍. മറ്റുള്ളവര്‍ ഇടപെടില്ല എന്നുള്ള ധൈര്യമാണ് എന്ത് അനാവശ്യവും കാണിക്കാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. നഗരത്തിലെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് ഇത്തരം സംഭവങ്ങള്‍ […]

കോട്ടയം മുൻസിപ്പാലിറ്റിയിലെത്തുന്ന ജനങ്ങൾ വെറും കഴുതകൾ;ഓഫീസ് തുറന്നിട്ട ശേഷം ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ കല്യാണത്തിന് പോയി..ഓഫീസ് സമയത്ത് കല്യാണമുണ്ട് തെമ്മാടിത്തരം കാണിച്ച് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ കോട്ടയം : ഓഫീസ് സമയത്ത് വിവിധ സേവനങ്ങൾക്കായി ജനങ്ങളെത്തുമ്പോൾ കല്യാണസദ്യ ഉണ്ണാൻ പോയി നഗരസഭയിലെ ജീവനക്കാർ. കോട്ടയം മുൻസിപ്പാലിറ്റിയിലെ പി.എം.എ.വൈ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ജനങ്ങളെ വിഡ്ഡികളാക്കിയത്. ഇതോടെ ഏറെ വലഞ്ഞത് ജനങ്ങളാണ്. ദിനംപ്രതി നഗരസഭയിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യങ്ങൾക്കുമായി നിരവധിപേർ എത്തുന്ന വിഭാഗത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു ഉദ്യോഗസ്ഥർ പോലും ഇല്ലാതെ ഇരുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തിയ വയോധികരുൾപ്പടെ നിരവധിപേർ മണിക്കൂറുകളോളം കാത്തിരുന്ന […]

അഭിപ്രായ വ്യത്യാസം രാഷ്ട്രീയത്തിൽ മാത്രം, സൗഹൃദം അതിർവരമ്പുകളില്ലാത്തത്…! കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസിയെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് എതിർ സ്ഥാനാർത്ഥി ഷീജ അനിൽ 

വിഷ്ണു ഗോപാൽ കോട്ടയം : സ്ഥാനാർത്ഥി നിർണ്ണയം മുതൽ കോട്ടയം നഗരസഭ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് അവസാനമായി. നഗരസഭയിലെ 52-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിൻസി സെബാസ്റ്റ്യനാണ് നടുക്കടുപ്പിലൂടെ യുഡിഎഫിൻ്റെ നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.   ബിൻസി ചെയർപേഴ്‌സണായി തെരഞ്ഞടുക്കപ്പോൾ ആദ്യം അഭിനന്ദനവുമായി ഓടിയെത്തിയത് എൽ.ഡി.എഫിന്റെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായിരുന്ന ഷീജ അനിലാണ്. നിറ പുഞ്ചിരിയോടെയാണ് ബിൻസിയ്ക്ക് ഷീജ ആശംസകൾ നേർന്നത്. കണ്ടുനിന്ന കൗൺസിലർമാർക്കും മാധ്യമ പ്രവർത്തകർക്കും പുതിയൊരു കാഴ്ചയായിരുന്നു ഇത്. രാഷ്ടീയമില്ലാത്ത ഈ സൗഹൃദക്കാഴ്ച […]

ഭാഗ്യം തുണച്ചത് വലത് മുന്നണിയെ; കോട്ടയം ഇനി ബിന്‍സി സെബാസ്റ്റ്യന്‍ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ  നറുക്കെടുപ്പില്‍  ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ അനിലുമാണ് മൽസരിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ […]

നാളെ നറുക്ക് വീഴുന്നത് ഇടത്തോട്ടോ വലത്തോട്ടോ? ; നറുക്ക് അനുകൂലമാകുന്നവര്‍ കോട്ടയം നഗരസഭ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നാളെ നറുക്ക് വീഴുമ്പോള്‍ ഭാഗ്യം ആരെ കടാക്ഷിക്കും എന്ന് ഉറ്റുനോക്കുകയാണ് കോട്ടയത്തെ ഇടത് വലത് മുന്നണികള്‍. നറുക്ക് അനുകൂലമാകുന്നവര്‍ക്ക് നഗരസഭ ഭരിക്കാം. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതം അംഗങ്ങളായി. ബിന്‍സിയ്ക്ക് ചെയര്‍പേഴ്‌സണ്‍ പദവിയാണ് […]