play-sharp-fill
കേട്ടാലറയ്ക്കുന്ന അസഭ്യം പറയും; പിന്തുടര്‍ന്ന് ചെന്ന് ദേഹോപദ്രവവും; കോട്ടയം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു; ഒന്നുമറിയാതെ പൊലീസ്; പുനരധിവസിപ്പിക്കാന്‍ ചുമതലയുള്ള നഗരസഭ തിരിഞ്ഞ് നോക്കുന്നില്ല

കേട്ടാലറയ്ക്കുന്ന അസഭ്യം പറയും; പിന്തുടര്‍ന്ന് ചെന്ന് ദേഹോപദ്രവവും; കോട്ടയം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു; ഒന്നുമറിയാതെ പൊലീസ്; പുനരധിവസിപ്പിക്കാന്‍ ചുമതലയുള്ള നഗരസഭ തിരിഞ്ഞ് നോക്കുന്നില്ല

സ്വന്തം ലേഖകന്‍

കോട്ടയം: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു. മനോവൈകല്യമുള്ളവരും പൂര്‍ണ്ണ ആരോഗ്യവാന്മാരും ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്.

സ്ത്രീകള്‍ ഇവരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോളും സ്ത്രീകളുടെ അടുത്ത് ചെന്നും അസഭ്യം പറയുക, പിന്തുടര്‍ന്ന് ചെന്ന് ഭയപ്പെടുത്തുക, കേട്ടാലറയ്ക്കുന്ന അസഭ്യം പറയുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ഇപ്പോഴത്തെ വിനോദങ്ങള്‍. മറ്റുള്ളവര്‍ ഇടപെടില്ല എന്നുള്ള ധൈര്യമാണ് എന്ത് അനാവശ്യവും കാണിക്കാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് അറിയുന്നുപോലുമില്ല. ഇവരുടെ അക്രമങ്ങള്‍ക്ക് ഇരയാവുന്നത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരായതിനാല്‍ പരാതിപ്പെടാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ മെനക്കെടാറില്ല.

നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. എന്നാല്‍ ഇത്തരം ആളുകളുടെ എണ്ണം കൂടിയിട്ടും നഗരസഭ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.