play-sharp-fill

പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു ഭിന്നശേഷി സംവരണമുള്ള തസ്തികകളിൽ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർ ഒപ്പിട്ട നിർദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒപ്പം ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകണം. ഭിന്നശേഷിക്കാർക്കുള്ള നാലു […]

പി എസ് സി നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ കോപ്പിയടി കേസ് ; നാലു വർഷം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയില്ല ; ഹൈടെക്ക് കോപ്പിയടി നടത്തിയ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിൽ ഇറങ്ങി വിലസുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരള പി എസ് സി നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ എസ് എഫ് ഐ പ്രവർത്തകർ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയില്ല. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് ഹൈടെക്ക് കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നതറാങ്കുകാരായത്. തട്ടിപ്പിന് കൂട്ടുനിന്നത് ഒരു പൊലീസുകാരനും മുൻ എസ്.എഫ്ഐ പ്രവർത്തകരും. കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു. ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്രയമായ പി.എസ്.സി.പരീക്ഷയുടെ […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]

ഇനി പി.എസ്.സി സ്വന്തം ജില്ലയിൽ മാത്രം ; ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന സൗകര്യം പി.എസ്.സി പിൻവലിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ മാത്രം പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന പി.എസ്.സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നടപടി. ഇതോടെ ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷ നൽകുന്ന ജില്ലയിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് മറ്റു ജില്ലകളിൽ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാൻ പി.എസ്.സി അവസരം നൽകിയിരുന്നു. ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയിൽ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു. ഒക്‌ടോബർ […]

പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന് നീക്കം ; പി. എസ്. സി വഴിയുള്ള നിയമനം പുതിയ ബോർഡിന് കീഴിലേക്ക് മാറ്റാൻ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: പോലീസ് സേനയിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശയെ അടിസ്ഥാനത്തിലാണിത്. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് മാറ്റാനാണ് നീക്കം. സായുധ ബറ്റാലിയനുകളിലേക്കും ജനറൽ എക്‌സിക്യൂട്ടിവിലേക്കുമായി പ്രതിവർഷം ഏഴായിരത്തിലേറെ നിയമനങ്ങളാണ് നടക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ഈ ശുപാർശ. ഒരു പി.എസ്.സി അംഗത്തെ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സോഷ്യൽപൊലീസിംഗ് ആൻഡ് […]

ഉദ്യോഗാർത്ഥികൾ പ്രെഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി. എസ്. സി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി. പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം. ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ […]

മൊബൈൽ ഫോണിനും വാച്ചിനും പി എസ് സി പരീക്ഷ ഹാളിൽ വിലക്ക് ; മറ്റു നിർദ്ദേശങ്ങളിങ്ങനെ

സ്വന്തം ലേഖിക തിരുവനന്തപുരം : ചോദ്യപേപ്പർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്ക് പി.എസ്.സി തയ്യാറെടുക്കുന്നു. പരീക്ഷാഹാളിൽ വാച്ച്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമിൽ നൽകണം. പരിഷ്‌കാരങ്ങളുടെ കരട് റിപ്പോർട്ട് തിങ്കളാഴ്ച്ച പി.എസ്.സി യോഗം ചർച്ച ചെയ്ത് അംഗീകരിക്കും. ക്ലോക്ക് റൂം സെക്യൂരിറ്റിക്ക് 200 രൂപ പ്രതിഫലം പി.എസ്.സി നൽകും. ഇൻവിജിലേറ്റർമാരും ക്ലാസ് റൂമിൽ ഫോൺ ഉപയോഗിക്കരുത്. ചീഫ് സൂപ്രണ്ട്, അഡീഷൽ ചീഫ് സൂപ്രണ്ട് എന്നിവർ ഔദ്യോഗിക ആവശ്യത്തിന് മാത്രമേ പരീക്ഷാസമയത്ത് ഫോൺ ഉപയോഗിക്കാവൂ. മറ്റ് നിർദേശങ്ങൾ തിരിച്ചറിയൽ […]

പരീക്ഷ ക്രമക്കേട് : പിഎസ്‌സിയോട് വിശദീകരണം ചോദിച്ച് മനുഷ്യവകാശ കമ്മീഷൻ

സ്വന്തം ലേഖിക തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പി.എസ്.സി സ്ഥിരീകരിച്ച സാഹചര്യത്തിൽ വീഴ്ചകളുടെ പേരിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പി.എസ്.സി സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം നൽകി. ചോദ്യപേപ്പർചോർച്ച, പരീക്ഷാ ചുമതലയുണ്ടായിരുന്നവർക്ക് തിരിമറിയിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി രണ്ടാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മിഷൻ അംഗം ഡോ. കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് സെപ്തംബർ 17 ന് പരിഗണിക്കും.ആഭ്യന്തര വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയതായി പി.എസ്.സി സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് […]

കോൺസ്റ്റബിൾ പരീക്ഷയുടെ മുഴുവൻ രേഖകളും ഉടൻ ഹാജരാക്കണമെന്ന് പിഎസ്‌സിയോട് ക്രൈംബ്രാഞ്ച് ; ശിവരഞ്ജിത്ത് കുടുങ്ങിയേക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കോൺസ്റ്റബിൾ പരീക്ഷയുടെ വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള മുഴുവൻ രേഖകളും നടപടിക്രമങ്ങളും ഉടൻ നൽകണമെന്ന് പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പരീക്ഷ നടത്തുന്നതിന്റെ ചുമതലകൾ ആർക്കൊക്കെയാണ്, നടപടിക്രമങ്ങൾ എന്തൊക്കെ, എട്ട് ബറ്റാലിയനുകളുടെ റാങ്ക് പട്ടികകൾ, അതിലെ ആദ്യ 100 റാങ്കുകളിലുള്ളവർ, പരീക്ഷാകേന്ദ്രം മാറ്റിനൽകുന്നതിനുള്ള മാനദണ്ഡം, പ്രതികൾ അപേക്ഷിച്ച പ്രൊഫൈൽ വിവരങ്ങൾ എന്നിവയെല്ലാം നൽകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവ ലഭിച്ചാലേ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നതെന്ന് കണ്ടെത്താനാവൂ. പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവ […]