മൊബൈൽ ഫോണിനും വാച്ചിനും പി എസ് സി പരീക്ഷ ഹാളിൽ വിലക്ക് ; മറ്റു നിർദ്ദേശങ്ങളിങ്ങനെ

മൊബൈൽ ഫോണിനും വാച്ചിനും പി എസ് സി പരീക്ഷ ഹാളിൽ വിലക്ക് ; മറ്റു നിർദ്ദേശങ്ങളിങ്ങനെ

സ്വന്തം ലേഖിക

തിരുവനന്തപുരം : ചോദ്യപേപ്പർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്ക് പി.എസ്.സി തയ്യാറെടുക്കുന്നു. പരീക്ഷാഹാളിൽ വാച്ച്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമിൽ നൽകണം. പരിഷ്‌കാരങ്ങളുടെ കരട് റിപ്പോർട്ട് തിങ്കളാഴ്ച്ച പി.എസ്.സി യോഗം ചർച്ച ചെയ്ത് അംഗീകരിക്കും.

ക്ലോക്ക് റൂം സെക്യൂരിറ്റിക്ക് 200 രൂപ പ്രതിഫലം പി.എസ്.സി നൽകും. ഇൻവിജിലേറ്റർമാരും ക്ലാസ് റൂമിൽ ഫോൺ ഉപയോഗിക്കരുത്. ചീഫ് സൂപ്രണ്ട്, അഡീഷൽ ചീഫ് സൂപ്രണ്ട് എന്നിവർ ഔദ്യോഗിക ആവശ്യത്തിന് മാത്രമേ പരീക്ഷാസമയത്ത് ഫോൺ ഉപയോഗിക്കാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് നിർദേശങ്ങൾ

  • തിരിച്ചറിയൽ രേഖ,അഡ്മിഷൻ ടിക്കറ്റ് ,നീല/ കറുത്ത ബാൾ പേന എന്നിവ മാത്രമേ അനുവദിക്കു.
  • സംശയം തോന്നുന്ന വിദ്യാര്ഡത്ഥികളെ പുരുഷ,വനിത പോലീസുകാർ പരിശോധിക്കും.
  • 15 മിനിട്ടിന് മുമ്പ് മാത്രമേ ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിക്കൂ.
  • രക്ഷിതാക്കളെ കോമ്പൗണ്ടിൽ കടത്തില്ല.
  • പരീക്ഷയുടെ പൂർണ ഉത്തരവാദിത്വം ചീഫ് സൂപ്രണ്ടിനായിരിക്കും.
  • ക്ലർക്കിനെ ചുമതല ഏൽപ്പിക്കരുത് .
  • അദ്ധ്യാപകരെ ഇൻവിജിലേറ്റർമാരായി നിയമിക്കും.
  • ഇവർ തിരിച്ചറിയൽ കാർഡ് ധരിക്കണം.
  • പരീക്ഷ തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പേ ചോദ്യക്കവർ പൊട്ടിക്കാവു.
  • ചോദ്യപേപ്പർ നൽകുന്നതിന് മുമ്പ് അൺയൂസ്ഡ് ഒ.എം.ആർ ഷീറ്റ് റദ്ദാക്കണം.
  • ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പർ പാക്കറ്റിൽ വച്ച് സീൽ ചെയ്യണം.
  • ഇൻവിലേറ്റർമാർ ഉദ്യോഗാർത്ഥിയുടെ ഒപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ച് ആളെ ഉറപ്പുവരുത്തണം.
  • ഇതിന് ശേഷമേ ഒ.എം.ആർ ഷീറ്റ് നൽകാവൂ.
  • പരീക്ഷാ ബെൽ അടിച്ചാലുടൻ പുറത്തെ റൂം അലോട്ട്മെന്റ് ലിസ്റ്റ് മാറ്റി ഗേറ്റ് അടയ്ക്കണം.
  • പരീക്ഷാ സമയം കഴിയുന്നത് വരെ ഇൻവിലേറ്റർമാർ ഹാളിൽ ഉണ്ടാകണം.
  • ഉദ്യോഗാർത്ഥികൾ നടത്തുന്ന ക്രമക്കേടുകൾക്ക് അസി. സൂപ്രണ്ടുമാരായ ഇൻവിലേറ്റർമാരായിരിക്കും ഉത്തരവാദി.
  • പരീക്ഷയ്ക്ക് മുമ്പ് ഇതിന്റെ സത്യപ്രസ്താവന ഇൻവിജിലേറ്റർമാർ ഒപ്പിട്ട് നൽകണം.
Tags :