play-sharp-fill

എം.ബി.ബി.എസും സിവിൽ സർവീസും കഴിഞ്ഞു, ഇനി സരിന് നേരിടാനുള്ളത് ജനഹിത പരീക്ഷ ; രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ മാതൃകയാക്കണം സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഡോ. സരിനെ

സ്വന്തം ലേഖകൻ പാലക്കാട് : രാഷ്ട്രീയം തന്നെ തൊഴിലായി സ്വീകരിച്ചവരാണ് ഇന്ന് നമ്മുക്ക് ചുറ്റും ഏറെയുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാവരും മാതൃകയാക്കേണ്ട ഒരാളാണ് ഡോ.പി. സരിൻ. ഇന്ത്യയിലെ ഉന്നത ഉദ്യോഗ പദവിയായ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ.പി. സരിൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. ഡോ. സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്‌സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ.സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് […]

ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, എല്ലാ ഉപഭോക്താക്കൾക്കും വൈദ്യൂതി സൗജന്യം ; മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കും : എൽ.ഡി.എഫിന് ചെക്ക് വച്ച് യു.ഡി.എഫ് പ്രകടപത്രിക പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ജന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്ത്. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിന് പുറമെ മാസംതോറും പാവപ്പെട്ടവർക്ക് ധനസഹായം, വെള്ളക്കാർഡുകാർക്കും സൗജ്യന റേഷൻ, സാമൂഹ്യ പെൻഷൻ ഉയർത്തും തുടങ്ങിയവയെല്ലാം പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. ദരിദ്രർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ന്യായ് പദ്ധതിയിൽ ഉന്നിക്കൊണ്ടാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറിക്കിയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് മാസം തോറും 6000 രൂപ […]

സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തി കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറാണ്. ശ്രേയാംസ് കുമാറിന് 84.564 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. കൈയ്യിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തും കവിതയുടെ […]

രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം : വ്യാജ വോട്ടർമാർ കൂടുതലുള്ളത് ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ : ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർന്മാരെ ; ഇവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണ്ടതിന് പകരം ഒരു വോട്ട് മാത്രം അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവിധിയെ അട്ടിമറിക്കുന്ന കള്ളവോട്ടുകളെ പ്രതിരോധിക്കാൻ രണ്ട് കൽപ്പിച്ചാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ചെന്നിത്തല ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല ഇന്നലെ കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്. നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും […]

വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് […]

ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിറഞ്ഞ് നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം പാർട്ടി നൽകിയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്. സിപിഎം അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ തലപ്പത്തേക്ക് കോടിയേരി തിരിച്ചെത്തും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം. തലസ്ഥാനത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മുൻനിർത്തിയാണ് കോടിയേരിയ്ക്ക് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. പ്രചാരണം നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ സിപിഎം. […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]