മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസ് കള്ളനൊപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയേയും

സ്വന്തം ലേഖകൻ കോഴിക്കോട് : മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസിന് കള്ളനും തൊണ്ടിമുതലിനുമൊപ്പം കിട്ടിയത് കാണാതായ പെൺകുട്ടിയേയും. പെറിയമ്പലത്ത് ഉള്ള ഫുട്‌ബോൾ ടറഫ് സ്റ്റേഡിയത്തിൽ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ മോഷ്ടടാവിനെ തേടിയാണ് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയിൽ എത്തിയത്. എന്നാൽ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെയും പ്രതിയായ ശിഹാബുദ്ദീൻ ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. പ്രതി മടങ്ങി എത്തിയപ്പോൾ കൂടെ ഒരു പെൺകുട്ടിയും […]

പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം : ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയൻകീഴിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കൽ വലിയവിള പുത്തൻവീട്ടിൽ സുരേഷ് (27) ആണ് പൊലീസിന്റെ പിടിയിലായത് . മലയത്തെ ഒരു കമ്പിനി ജീവനക്കാരനായിരുന്നു സുരേഷ്. ഒരു വർഷം മുമ്പാണ് സുരേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. തുടർന്ന് ഇയാൾക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

പതിനാറുകാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം : പ്രമുഖ രാഷ്ട്രീയക്കാരുൾപ്പെടെ 41 പേരെ പൊലീസ് ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട് : പതിനാറുകാരിയെ റിസോട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ രാഷ്ടീയക്കാരുൾപ്പെടെ 41 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ചാണ് പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർ പൊലീസിന്റെ കർശന നിരീക്ഷണത്തിൽ. രാഷ്ട്രീയക്കാരും ബിസിനസുകാരും ഉൾപ്പെടെ നാൽപ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇവരെ വീണ്ടും സി.ബ്രാഞ്ച് ഓഫിസിലെത്താൻ നിർദേശിച്ചെങ്കിലും പലരും ഒളിവിലാണ്. ഇവരിൽ ചിലർ മുൻകൂർ ജാമ്യം നേടാൻ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോർട്ടിലുണ്ടായിരുന്നത്. ഈ സമയത്തിന് മൂപ്പതിലധികം […]

മോതിരം ധരിച്ചാൽ അപകടമുണ്ടാകും, ദോഷ പരിഹാരത്തിനായി പൂജ നടത്താം ; പൂജയുടെ പേരിൽ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നയാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോതിരം ധരിച്ചാൽ അപകടമുണ്ടാകും. ദോഷ പരിഹാരത്തിനായി പൂജ നടത്തിയാൽ മതി. പൂജയുടെ ഡോക്ടർ ദമ്പതിമാരെ കബളിപ്പിച്ച് ദോഷപരിഹാര പൂജയുടെ മറവിൽ സ്വർണാഭരണങ്ങളും രണ്ട് ലക്ഷംരൂപയും തട്ടിയെടുത്തയാൾ ഒടുവിൽ പൊലീസ് പിടിയിൽ. മുക്കോല ഷിർദി ഫേസ് 2 സൗപർണിക അപ്പാർട്ടുമെന്റിൽ 3 പി ഫ്‌ളാറ്റിൽ അജിത്കുമാറാണ് പിടിയിലായത്.ഇയാൾ ദമ്പതിമാരിൽ നിന്നും 52.5 ഗ്രാം സ്വർണ്ണവും 1,99,500 രൂപയുമാണ് കവർന്നത്. കഴിഞ്ഞ നവംബറിലാണ് ഇയാൾ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും പണവും കവർന്നത്. മോതിരം ധരിച്ചാൽ അപകടമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ച് അജിത് കുമാർ അയൽവാസികളായ ദമ്പതിമാരെ […]

ആശുപത്രിയിൽ കുട്ടികളുമായി എത്തുന്നവരോട് സൗഹൃദം കാണിച്ച് കുട്ടികളെ കൊഞ്ചിക്കും, കഴുത്തിൽ നിന്നും മാല മോഷ്ടിച്ച ശേഷം കടന്നുകളയും: യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ആശുപത്രിയിൽ കുട്ടികളുമായി എത്തുന്നവരോട് സൗഹൃദം കാണിച്ച് കുട്ടികളെ കൊഞ്ചിക്കും . ശേഷം കുട്ടികളുടെ കഴുത്തിൽ നിന്നും മാല മോഷ്ടിക്കും.ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കഴുത്തിൽ നിന്നും മാല മോഷ്ടിക്കുന്ന യുവതി പിടിയിൽ. പഴയങ്ങാടി മുട്ടം സ്വദേശിനി പി ഫർഹാനയെയാണ് (19)പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് സംഭവം. പേരക്കുട്ടിയെ കാണിക്കാനായി ആശുപത്രിയിലെത്തിയ പെരുമ്പ സ്വദേശിനി റഹിയാനത്താണ് പരാതിക്കാരി. ഇവരുടെ കയ്യിൽ നിന്നും കുട്ടിയെ കളിപ്പിക്കാനായി വാങ്ങിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു. മാല കൈക്കലാക്കിയതിനു […]

ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ആലത്തൂർ : ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനം നൊന്ത് മകളുടെ പിറന്നാൾ ദിനത്തിൽ ആത്മഹത്യ ചെയ്ത സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരന്റെ പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. ആലത്തൂർ ബാങ്ക് റോഡ് പരുവയ്ക്കൽ വീട്ടിൽ ഫയാസിന്റെ ഭാര്യ ജാസ്മിൻ (26) ആണ് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് തൊട്ടുമുൻപ് ജാസ്മിൻ മർദനത്തിനിരയായിടുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ഭർത്താവ് ഫയാസിനെ (34) വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ജാസ്മിൻ […]

മകനെ കാണാൻ കേരളത്തിലെത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മകനെ കാണാൻ കേരളത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ യുവാക്കളെ കൊച്ചി സെൻട്രൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതത്. തായ്‌ലൻഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിൽ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. യുവതിയുടെ മകൻ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളിൽ […]

കോളജ് വിദ്യാർത്ഥികൾക്കായി വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 മയക്കുമരുന്ന് ഗുളികളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ; അറസ്റ്റിലായത് തിരൂർ സ്വദേശികൾ

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ : പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്ക് വിൽക്കുന്നതിനായി വില പറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 നെട്രോസിപ്പാം മയക്കുമരുന്ന് ഗുളികകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ ടൗണിൽ ഗ്യാസ് ഗോഡൗണിന് സമീപം വച്ച് തിരൂർ ആലിൻചോട് സ്വദേശികളായ വേട്ടുവക്കാട്ടിൽ മുഹമ്മദ് ഹജ്‌സർ (26), തയ്യിൽപറമ്പിൽ മുഹമ്മദ് നിഷാദ് (26) എന്നിവരെയാണ് 380 ഓളം നെട്രോസിപ്പാം ടാബ്ലെറ്റുകളും 3 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ മുഖാന്തിരം അനധികൃതമായി പ്രവർത്തിക്കുന്ന ഷോപ്പുകളിൽനിന്നും അറുപതിനായിരം രൂപയ്ക്ക് […]

ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയിൽവച്ച് മർദിച്ചത്. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ […]

തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി കൈക്കുഞ്ഞുങ്ങളുമായി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി ; അമ്മയുടെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചിറയിൻകീഴ് :തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി ജയിലിലെ മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. തുടർന്ന് യുവതി രണ്ട് കൈക്കുഞ്ഞുങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി.യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.വിവാഹിതയായ തന്റെ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും മക്കളെയും വെള്ളിയാഴ്ച യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസിൽ പൂജപ്പുര സെൻട്രൽ  തടവുപുള്ളിയായിരുന്ന ഭർത്താവിനെ […]