play-sharp-fill
ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; യുവാവ് പൊലീസ് പിടിയിൽ

ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ആലത്തൂർ : ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനം നൊന്ത് മകളുടെ പിറന്നാൾ ദിനത്തിൽ ആത്മഹത്യ ചെയ്ത സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരന്റെ പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. ആലത്തൂർ ബാങ്ക് റോഡ് പരുവയ്ക്കൽ വീട്ടിൽ ഫയാസിന്റെ ഭാര്യ ജാസ്മിൻ (26) ആണ് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ചത്.

മരണത്തിന് തൊട്ടുമുൻപ് ജാസ്മിൻ മർദനത്തിനിരയായിടുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ഭർത്താവ് ഫയാസിനെ (34) വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ജാസ്മിൻ ആത്മഹത്യ ചെയ്തതെന്നാണ് കേസ്.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ജാസ്മിന്റെ മൃതദേഹം ഫയാസും ബന്ധുക്കളും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്.
ജാസ്മിന്റെയും ഫയാസിന്റെയും മൂത്ത മകൾ നിഫ ഫാത്തിമയുടെ ആറാം ജന്മദിനത്തിലായിരുന്നു സംഭവം. തുടർന്ന് ജാസ്മിന്റെ മരണശേഷം ഇളയ കുട്ടി അജാസിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. എന്നാൽ അതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഏഴു വർഷം മുൻപാണ് ഫയാസിന്റെയും ജാസ്മിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫയാസ് യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സഹോദരൻ പൊലീസിന് നൽകിയ പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group