ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ

ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയിൽവച്ച് മർദിച്ചത്. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ജീവനക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മായനാട് സ്വദേശിയാണ് സിറാജ്. വയനാട്ടിൽ ഒരു മൃതദേഹമിറക്കി കോഴിക്കോട്ടേക്കു പോകുകയായിരുന്നു ആംബുലൻസ്. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്.ക്ലീനർക്കെതിരേ ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും ബസ് ഡ്രൈവർക്കെതിരേ മാർഗതടസം സൃഷ്ടിച്ച് വാഹനമോടിച്ചതിനുമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.