ആശുപത്രിയിൽ കുട്ടികളുമായി എത്തുന്നവരോട് സൗഹൃദം കാണിച്ച് കുട്ടികളെ കൊഞ്ചിക്കും, കഴുത്തിൽ നിന്നും മാല മോഷ്ടിച്ച ശേഷം കടന്നുകളയും: യുവതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: ആശുപത്രിയിൽ കുട്ടികളുമായി എത്തുന്നവരോട് സൗഹൃദം കാണിച്ച് കുട്ടികളെ കൊഞ്ചിക്കും . ശേഷം കുട്ടികളുടെ കഴുത്തിൽ നിന്നും മാല മോഷ്ടിക്കും.ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കഴുത്തിൽ നിന്നും മാല മോഷ്ടിക്കുന്ന യുവതി പിടിയിൽ. പഴയങ്ങാടി മുട്ടം സ്വദേശിനി പി ഫർഹാനയെയാണ് (19)പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് സംഭവം.
പേരക്കുട്ടിയെ കാണിക്കാനായി ആശുപത്രിയിലെത്തിയ പെരുമ്പ സ്വദേശിനി റഹിയാനത്താണ് പരാതിക്കാരി. ഇവരുടെ കയ്യിൽ നിന്നും കുട്ടിയെ കളിപ്പിക്കാനായി വാങ്ങിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു. മാല കൈക്കലാക്കിയതിനു ശേഷം കുട്ടിയെ തിരികെ ഏൽപിച്ച് തന്ത്രപരമായി മുങ്ങിയ പ്രതിയെ അടുത്തുള്ള ജ്വല്ലറിയിൽ നിന്നാണ് പിടികൂടിയത്. മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട റഹിയാനത്ത് ബഹളം വച്ചതോടെയാണ് അന്വേഷണം നടത്തിയത്.റഹിയാനയുടെ പരാതിയിൽ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group