play-sharp-fill
തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി കൈക്കുഞ്ഞുങ്ങളുമായി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി ; അമ്മയുടെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ

തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി കൈക്കുഞ്ഞുങ്ങളുമായി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി ; അമ്മയുടെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ചിറയിൻകീഴ് :തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി ജയിലിലെ മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. തുടർന്ന് യുവതി രണ്ട് കൈക്കുഞ്ഞുങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി.യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.വിവാഹിതയായ തന്റെ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും മക്കളെയും വെള്ളിയാഴ്ച യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പം ഒളിച്ചോടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് കേസിൽ പൂജപ്പുര സെൻട്രൽ  തടവുപുള്ളിയായിരുന്ന ഭർത്താവിനെ കാണാനാണ് യുവതി  ജയിലിൽ എത്തിയത്. ഇതിനിടയിൽ മൊബൈൽ പിടിച്ചുപറി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ജെയ്‌സണുമായി പ്രണയത്തിലായി.തുടന്ന് ജെയ്‌സൺ ജയിൽമോചിതനായതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാൾക്കൊപ്പം പോകുകയായിരുന്നു.

ഇവർ എറണാകുളത്തേക്കാണ് ആദ്യം പോയത്. എറണാകുളത്ത് നിന്നും കോയമ്പത്തൂരിലേക്കും പാലക്കാട്ടേക്കും മാറുകയായിരുന്നു. പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ജെയ്‌സണെയും യുവതിയേയും പിടികൂടിയത്. ശനിയാഴ്ച കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വർക്കല കോടതിയിൽ ഹാജരാക്കുകയും ചെയ്തു.കോടതിവിധിയെ തുടർന്ന് കൈക്കുഞ്ഞിനെ യുവതിയോടൊപ്പം ജെയ്‌സന്റെ വീട്ടിലേക്കും മൂന്നരവയസ്സുള്ള മകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.