play-sharp-fill

കുടുംബ വഴക്കിനെ തുടർന്ന് ബംഗാൾ സ്വദേശി ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു ; മരിച്ചത് കുണ്ടറ സ്വദേശിനി : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം : കുടുംബവഴക്കിനെ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . കൊല്ലം കുണ്ടറ വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കോടാലി കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ കവിതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും ഗുരുതരമായി പരിക്കേറ്റു. അക്രമണം നടക്കുന്ന സമയത്ത് കവിതയുടെ മക്കളായ ഒൻപത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരൻ കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ […]

രാത്രിയിൽ വീടിന്റെ വാതിലിൽ മുട്ടും തട്ടും കല്ലേറും, ബ്ലാക്ക് മാൻ എന്ന ഭയത്തിൽ പ്രദേശവാസികൾ ; സ്‌നേഹം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കള്ളനായി എത്തിയ യുവാവിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട് : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനായി ദിവസങ്ങളായി കള്ളന്റെ വേഷം കെട്ടിയ യുവാവ് പൊലീസ് പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. ഒരു മാസത്തോളം പെൺകുട്ടിയെ പീഡിപ്പിക്കാനായി എത്തിയ ഇയാൾ മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നു ആദർശ് എന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ വേണ്ടിയാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളൻ’ വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് […]

അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതിനെചൊല്ലി ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : കറിക്കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം: അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം അവസാനിച്ചത് കത്തിക്കുത്തിൽ.മലപ്പുറത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറം പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ താമസിക്കുന്ന ബീഹാർ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാർ (25)നാണ് പരിക്ക്. സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാർ സ്വദേശി കുടിയായ രാജാസഹാനി (25) പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകാണ്. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് […]

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 16 പേർ പൊലീസ് അറസ്റ്റിൽ ; സംഭവം കോതമംഗലത്ത്

സ്വന്തം ലേഖകൻ കോതമംഗലം : രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിദ്ദേശം ലംഘിച്ച് യോഗം ചേർന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം പതിനാറ് പേർ പൊലീസ് അറസ്റ്റിലായവരിൽ സ്ത്രീകളും ഉണ്ട്. കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് എതിർവശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യോഗം ചേർന്ന കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബു തെക്കുംപുറം ചെയർമാനായി കോതമംഗലത്ത് പ്രവർത്തിക്കുന്ന ‘എന്റെ നാട്’ സംഘടനയുടെ പേരിലാണ് യോഗം സംഘടിപ്പിച്ചത്. യോഗങ്ങളും കൂട്ടംചേരലുകളും പാടില്ലെന്ന് […]

വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി ; വൈദികനും കന്യാസ്ത്രീയുമടക്കം പത്ത് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മാനന്തവാടി : കൊറോണ വൈറസ് ഭീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. വൈദികനും കന്യാസ്ത്രീകളും അടക്കം പത്ത് പേരാണ് പൊലീസ് പിടിയിലായത്. നിയമം ലംഘിച്ചവർക്കെതിരെ മാനന്തവാടി പൊലീസാണ് നടപടി എടുത്തത്. അറസ്റ്റ് ചെയ്ത പത്തുപേരെയും ജാമ്യത്തിൽ വിട്ടു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ അടക്കം നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. അതേസമയം രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് കുർബാന […]

ഞാൻ സി.ഐയാണ്.., നിനക്ക് വേണമെങ്കിൽ പഴം വീട്ടിൽ വാങ്ങിക്കൊണ്ട് തരാം ; പുതുപുത്തൻ കാറിൽ പഴം വാങ്ങാൻ പോയ യുവാവിനെ കണക്കിന് ശ്വാസിച്ച് പൊലീസ് ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് പാരിപ്പള്ളിയിൽ യുവാവ് പഴം വാങ്ങാൻ ഇറങ്ങിയ കാർ പൊലീസ് പിടിച്ചെടുത്തു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ആത് ചെവിക്കൊണ്ടില്ല. തുടർന്ന് യുവാവിൽ നിന്ന് പൊലീസ് കാർ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നിൽപ്പെട്ടത്. എവിടെ പോകുന്നുവെന്ന് പൊലീസ് ചോദിച്ചപ്പോൾ പഴം വാങ്ങാൻ പോകുന്നുവെന്നായിരുന്നു യുവാവ് മറുപടി നൽകിയത്. എത്രകിലോ പഴം വേണം എന്നായി […]

നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും…! ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾ പൊലീസ് പിടിയിൽ ; ,സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും. നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കൊട്ടാരക്കര നെടുവത്തൂരിൽ നിയമം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. ജില്ലയിൽ 143 കേസുകൾ രജിസ്റ്റർ ചെയ്യുകയും 91 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാൽനട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. […]

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ ; പൊലീസ് പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ : ലോക്ക് ഡൗണിനിടയിൽ നിർദ്ദേശം ലംഘിച്ച് പാണ്ടനാട്ടിൽ വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ. പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ. കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റർ പി എം തോമസ് (67), മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജയിംസ് (67) എന്നിവരാണ് അറസ്റ്റിലായത്.പാണ്ടനാട് കീഴ്വന്മഴി ചർച്ച് ഓഫ് ഗോഡിൻെ്‌റ നേതൃത്വത്തിൽ വധുവിന്റെ വീട്ടിൽ നടന്ന വിവഹത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആൾക്കൂട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ സി.ഐ.എം സുധിലാൽ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ….! നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും ; കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ പ്രഖ്യാപിതോടെ നിയമം ലംഘിക്കുന്നവരെ കർശന നടപടിയുമായി പൊലീസ്. നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങളുടെ പിടിച്ചെടുക്കും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷം മാത്രമേ വിട്ട് നൽകൂ. നിരോധനാജ്ഞ ലംഘിച്ച് കർക്കശ നിലപാട് സ്വീകരിക്കാനാണ് നിർദ്ദേശം. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർ അറസ്റ്റിലായി. ലോക്ക് ഡൗൺ ലംഘിച്ചതിന് കോഴിക്കോട് 113 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിൽ […]

വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

സ്വന്തം ലേഖകൻ കോട്ടയം: മോഷ്ടിച്ചെടുത്ത സ്‌കോച്ച് കുടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കൾ പൊലീസ് പിടിയിൽ. മദ്യലഹരിയിൽ നടുറോഡിൽ കിടന്നിരുന്ന യുവാക്കളെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വലിയൊരു മോഷണത്തിന്റെ കഥയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്‌കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് ഇവരെ അറസ്റ്റ് […]