വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മോഷ്ടിച്ചെടുത്ത സ്‌കോച്ച് കുടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കൾ പൊലീസ് പിടിയിൽ. മദ്യലഹരിയിൽ നടുറോഡിൽ കിടന്നിരുന്ന യുവാക്കളെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വലിയൊരു മോഷണത്തിന്റെ കഥയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്‌കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കുന്നന്താനത്ത് പാംമലയിൽ അലക്‌സിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവരിൽ നിന്ന് മൂന്നു കുപ്പി സ്‌കോച്ച് വിസ്‌കി, മൂന്ന് സ്വർണക്കോയിൻ, അര പവന്റെ ചെയിൻ, വിദേശ സോപ്പ്, വിദേശ കറൻസി എന്നിവയും പൊലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

അലക്‌സിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് കീഴ് വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കേസിലെ പ്രതിയായ അനന്തുവിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഏറെയും കഞ്ചാവ് കേസുകളാണ്. തൃക്കൊടിത്താനം സി ഐ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതികൾ പിടിയിലായത്.