നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും…! ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾ പൊലീസ് പിടിയിൽ ; ,സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും. നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കൊട്ടാരക്കര നെടുവത്തൂരിൽ നിയമം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. ജില്ലയിൽ 143 കേസുകൾ രജിസ്റ്റർ ചെയ്യുകയും 91 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാൽനട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. ചിലർ സത്യവാങ്മൂലം കയ്യിൽ കരുതിയിരുന്നു. പരിശോധനകൾക്കുശേഷം അവശ്യ സർവീസ്, ആവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവർ, ആശുപത്രി ആവശ്യം, ഓഫീസ് ഡ്യൂട്ടി എന്നിവ ഒഴിച്ചുള്ളവരെ എല്ലാം തിരിച്ചയക്കുകയായിരുന്നു.