play-sharp-fill
നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ….! നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും ; കർശന നടപടിയുമായി പൊലീസ്

നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ….! നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും ; കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ പ്രഖ്യാപിതോടെ നിയമം ലംഘിക്കുന്നവരെ കർശന നടപടിയുമായി പൊലീസ്. നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങളുടെ പിടിച്ചെടുക്കും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷം മാത്രമേ വിട്ട് നൽകൂ. നിരോധനാജ്ഞ ലംഘിച്ച് കർക്കശ നിലപാട് സ്വീകരിക്കാനാണ് നിർദ്ദേശം. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർ അറസ്റ്റിലായി.


ലോക്ക് ഡൗൺ ലംഘിച്ചതിന് കോഴിക്കോട് 113 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിൽ 69 പേർ പൊലീസ് പിടിയിലായി. നിർദേശം ലംഘിച്ച 39 വാഹനങ്ങളും പിടിച്ചെടുത്തു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് പോകുന്ന മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇവർ ഐഡൻന്റി കാർഡ് കാണിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു.