ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 16 പേർ പൊലീസ് അറസ്റ്റിൽ ; സംഭവം കോതമംഗലത്ത്

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 16 പേർ പൊലീസ് അറസ്റ്റിൽ ; സംഭവം കോതമംഗലത്ത്

Spread the love

സ്വന്തം ലേഖകൻ

കോതമംഗലം : രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിദ്ദേശം ലംഘിച്ച് യോഗം ചേർന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം പതിനാറ് പേർ പൊലീസ് അറസ്റ്റിലായവരിൽ സ്ത്രീകളും ഉണ്ട്.

കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് എതിർവശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യോഗം ചേർന്ന കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബു തെക്കുംപുറം ചെയർമാനായി കോതമംഗലത്ത് പ്രവർത്തിക്കുന്ന ‘എന്റെ നാട്’ സംഘടനയുടെ പേരിലാണ് യോഗം സംഘടിപ്പിച്ചത്. യോഗങ്ങളും കൂട്ടംചേരലുകളും പാടില്ലെന്ന് സംഘടനാ ഭാരവാഹികൾക്ക് പൊലീസ് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നതാണ്.ഈ മുന്നറിയിപ്പ് ലംഘിച്ച് മുപ്പതോളംപേരാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന സ്ത്രീകളുൾപ്പെടെ പതിനാറ് പേരെയും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആർഡിഒയും കോതമംഗലം തഹസിൽദാറും സ്ഥലം സന്ദർശിച്ചു. ഷിബു തെക്കുംപുറമാണ് യോഗത്തിന് നേതൃത്വം നൽകിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.