ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : എൽ.ഡി.എഫിൽ തർക്കമില്ല, ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ  തീരുമാനമില്ലെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : എൽ.ഡി.എഫിൽ തർക്കമില്ല, ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ തീരുമാനമില്ലെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദൻ.

കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തർക്കമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നൽകുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശന നീക്കത്തിൽ സിപിഐ തുറന്ന പോരിന് ഒരുങ്ങുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് തുടർഭരണത്തിന് സാധ്യതകളുണ്ടെന്നും അതിന് തുരങ്കം വയ്ക്കരുതെന്ന് ജോസ് പക്ഷത്തിന്റെ മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് കാനം പ്രതികരിച്ചിരുന്നു.

ജോസ് പക്ഷത്തെ എൽഡിഎഫിൽ വേണ്ട. സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തരുത്. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം നേരത്തെ പറഞ്ഞിരുന്നു.