ഇടതു പക്ഷത്തേയ്‌ക്കെന്ന നിലപാടിനൊപ്പമില്ലാതെ ജോസഫ് എം.പുതുശേരി; കെ.എം മാണിയുടെ മറ്റൊരു വിശ്വസ്തൻ കൂടി ജോസ് കെ.മാണിയെ കൈവിടുന്നു; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കാൻ പുതുശേരി

ഇടതു പക്ഷത്തേയ്‌ക്കെന്ന നിലപാടിനൊപ്പമില്ലാതെ ജോസഫ് എം.പുതുശേരി; കെ.എം മാണിയുടെ മറ്റൊരു വിശ്വസ്തൻ കൂടി ജോസ് കെ.മാണിയെ കൈവിടുന്നു; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കാൻ പുതുശേരി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. എതിർപ്പുകൾ ശക്തമാകുന്നതോടെ മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു.

ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തിലേക്കള്ള നീക്കവുമായി ബന്ധപ്പെട്ടാണ് ജോസഫ് എം പുതുശേരി പാർട്ടി വിടുന്നത്. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് പുതുശേരിയുടെ തീരുമാനമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം.

എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളിൽ പുതുശേരി അതൃപ്തനായിരുന്നു മുതിർന്ന നേതാവ് കൂടിയായ ജോസഫ്.എം പുതുശേരി. പാർട്ടിയുടെ ഉന്നതാധികാര സമിതി അടക്കമുള്ള ഫോറങ്ങളിൽ ഇടത് പ്രവേശനത്തിനുള്ള എതിർപ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാർട്ടി വിട്ടാൽ യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച ശേഷം കേരള കോൺഗ്രസിൽ നിന്ന് പുറത്തു വരുന്ന ആദ്യ നേതാവാണ് പാർട്ടി ഉന്നതാധികാര സമിതിയംഗമായ ജോസഫ് എം. പുതുശേരി. മൂന്നുതവണ (1991, 2001, 2006) കല്ലൂപ്പാറ സീറ്റിൽ നിന്ന് എം.എൽ.എയായ പുതുശേരി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മാത്യു ടി. തോമസിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.