സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കത്തയച്ചത്. നേരത്തേ, സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ വിവിധ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ […]

സ്പ്രിംക്‌ളർ വിവാദത്തിൽ ഇടതുസർക്കാരിന് താൽക്കാലികാശ്വാസം : കരാറുമായി മുന്നോട്ട് പോവാൻ ഹൈക്കോടതി അനുമതി നൽകി ; സ്വകാര്യതാ ലംഘനം ഉണ്ടായാൽ വിലക്കുമെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: സ്പ്രിംക്‌ളർ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. കർശന ഉപാധികളോടെയാണ് സ്പ്രിംക്‌ളർ കരാറിന് ഹൈക്കോടതി അനുമതി നൽകിയത്. സ്പ്രിംക്‌ളറുമായി ബന്ധപ്പെട്ട് സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അനുമതി നൽകിയത്. കമ്പനിയുടെ സോഫ്റ്റ്‌വയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ […]

കാമുകന്റെ പീഡനത്തെ തുടർന്ന് ആറുമാസം ഗർഭിണിയായ പതിനാലുകാരിക്ക് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി ; കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാമുകന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ അബോർഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്. ആറുമാസം ഗർഭിണിയായ പതിനാലുകാരിക്കാണ് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ 20 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലെ നിയമം അനുവദിക്കാത്തതിനാൽ അബോർഷന് അനുമതി തേടി പതിനാലുകാരിയുടെ പിതാവ് നൽകിയ ഹർജി നൽകിയത്. പിതാവിന്റെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. അബോർഷൻ നടത്താനുള്ള കാലാവധി നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഗർഭഛിദ്രത്തിന് തയ്യാറാണെന്ന പെൺകുട്ടിയുടെ നിലപാട് മെഡിക്കൽ ബോർഡ് പരിശോധന നടത്തി അംഗീകരിച്ചതിനെ തുടർന്നാണ് അബോർഷന് […]

കൊറോണ ഭീതിയിൽ മദ്യം ബിവറേജസിൽ പോയി മേടിക്കാൻ ഭയം, മദ്യം ഓൺലൈനായി വീട്ടിലെത്തിക്കണം : ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ വ്യാപനത്തിന്റെ പശ്ചാലത്തിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ഹർജിയുമായെത്തിയ ആലുവ സ്വദേശിക്ക് പിഴയിട്ട് ഹൈക്കോടതി. മദ്യം ഓൺലൈനായി എത്തിക്കാൻ ഹർജിയുമായെത്തിയ ആലുവ സ്വദേശി ജി.ജ്യോതിഷ് നൽകിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്. എന്നാൽ ഹർജിക്കാരൻ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. അതേസമയം അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്. ദിവസം മൂന്ന് മുതൽ നാല് ലക്ഷം വരെ ഇടപാടുകാർ മദ്യം […]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കരുത് ; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ നൽകി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈേകാടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ നൽകി. വോട്ടർപ്പട്ടികയെക്കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ 2015 ലെ വോട്ടർപ്പട്ടിക ഉപയോഗിക്കണമെന്ന നിലപാടിലാണ് സുപ്രീംകോടതി. 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള […]

ആ കുട്ടികൾക്ക് പരീക്ഷ എഴുതാം: ജയിച്ചോ തോറ്റോ എന്നറിയാൻ ഹൈക്കോടതി വിധി വരെ കാത്തിരിക്കണം

സ്വന്തം ലേഖകൻ കൊച്ചി: സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഉപാധികളോടെ പത്താം ക്ലാസ് പരീക്ഷയെഴുതാം. എന്നാൽ ഫലപ്രഖ്യാപിക്കുക കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഇനിയുള്ള പരീക്ഷകൾ എഴുതാനാണ് ഹൈകോടതി അനുമതി നൽകിയിരിക്കുന്നത്. ഇതോടെ മാർച്ച് 4, 14,18 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷകളാണ് വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കുക. അരൂജാസ് സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടിൽ ആണ് സ്‌കൂൾ നടത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകൾക്കെതിരായ സംസ്ഥാന […]

സ്‌കൂൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടിട്ടും സി.ബി.എസ്.ഇ എന്തെടുക്കുകയായിരുന്നു …? വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടാനാവില്ല : അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്ത്. കഴിഞ്ഞ ഏഴ് കൊല്ലം അംഗീകാരമില്ലാതെ അരൂജാസ് പ്രവർത്തിരിക്കുന്നത് കണ്ടിട്ടും സിബിഎസ്ഇ എന്തെടുക്കുകയായിരുന്നുവെന്നും ഹൈക്കോടതി ആരാഞ്ഞു. അരൂജാസ് സ്‌കൂൾ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാതെ പോയതിന് പ്രധാന കാരണം ഇതാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സ്‌കൂളിനെതിരെയുള്ള നടപടി അറിയിക്കണം. സത്യവാങ്മൂലം നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു. സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 വിദ്യാർഥികൾക്കാണ് ഇത്തവണ എസ്.എസ്.എൽ.സി […]

സുപ്രീംകോടതിയെ വിറപ്പിച്ച് എച്ച്1 എൻ1 ; ആറ് ജഡ്ജിമാർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീകോടതിയിലെ ആറ് ജഡ്ജിമാർക്ക്  എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, ആർ ഭാനുമതി, എ..എസ് ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ യോഗം വിളിച്ചെന്നും ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു. കൂടുതൽ പേർക്ക് രോഗം വരാതിരിക്കാൻ സുപ്രീംകോടതിയിലെ ജോലിക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താൻ നിർദേശിച്ചതായും അദ്ദേഹം […]

കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്, അഞ്ച് മിനുറ്റിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് : എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ കൊച്ചി : കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്. അഞ്ച് മിനുറ്റിനകം കോടതിയിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ഹൈക്കോടതിയുടെ കോടതിയുടെ രൂക്ഷവിമർശനം. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്നാണ് കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവ് ഇടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കളക്ടർക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുന്നതിനിടെയിലാണ് കോടതിയുടെ ഉത്തരവ്. കേസിൽ കോടതിയിൽ ഹാജരാകാൻ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോൾ എവിടെ കളക്ടർ എന്ന് കോടതി […]

ഉണ്ടയിൽ ഇടപെട്ട് ഹൈക്കോടതി ; പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ കൊച്ചി: അവസാനം പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം നൽകി. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പൊലീസ് സേനയുടെ കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നും കേസ് പരിഗണിക്കവെ സർക്കാർ പറഞ്ഞു. ഇതോടെയാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പൊലീസിനെ വെള്ളപൂശി ആഭ്യന്തര […]