എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്നു ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ. ഹൈക്കോതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയലാണ് സർക്കാർ നിലപാട് തിരുത്തിയത്. കഴിഞ്ഞ വർഷം മുതൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാതെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തി വിടാമെന്നും ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് […]

ഫ്‌ളക്‌സ് നിരോധനം ; സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നു : ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: ഫ്ളക്സ് നിരോധന കാര്യത്തിൽ സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാർ ഇത്തരത്തിൽ പെരുമാറിയാൽ കോടതിക്കെങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്ളക്സ് ഉപയോഗം വർധിപ്പിക്കുമെന്ന് കോടതി എടുത്തുപറഞ്ഞു. സർക്കാരിനു വേണമെങ്കിൽ ഒറ്റ പ്രഖ്യാപനംകൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും കോടതി വ്യക്തമാക്കി. സർക്കാരും ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണ്. ഫ്ളക്സ് നിരോധനം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. പട്ടിമറ്റം ജങ്ഷനിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു നേരിട്ടു കാണാനിടയായ […]

വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ കോടതി വിധിക്കെതിരെ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പത്രറിപ്പോർട്ടുകൾ എല്ലാം ശരിയാണോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. സംസ്ഥാനത്ത് നിലവിൽ പോക്‌സോ കേസുകളിൽ […]