അപ്പവും വീഞ്ഞും പള്ളിക്കാര്യം, റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ല : ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : അപ്പവും വീഞ്ഞും പള്ളിക്കാര്യം.റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ പള്ളികളിൽ വിശുദ്ധ ബലിയർപ്പിക്കുമ്പോൾ വൈദികൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും നൽകുന്നതിലെ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഇല്ലാത്തതാണ് അപ്പവും വീഞ്ഞുമെന്ന് ആരോപണം ഉയർന്നത്. ഇതൊക്കെ വിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യങ്ങളാണ്. അതിൽ ഇടപെടാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ നൽകിയ പരാതി തള്ളി. ഒരേ ഒരു സ്പൂൺ ഉപയോഗിച്ചു കൊണ്ടാണ് എല്ലാ വിശ്വാസികളുടെയും നാവിൽ അൽപ്പം വീഞ്ഞ് വൈദികൻ […]

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും കോടതി ഉത്തരവിട്ടു. നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകാൻ പാടില്ല. നിലവിൽ കള്ള് ഷാപ്പുകൾക്കുള്ള ലൈസൻസുകൾ പുതുക്കുന്നതിന് മുൻപ് കർശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിർദേശിച്ചു. സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ സ്വകാര്യതയ്ക്ക് […]

ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി : യാത്രാനിരക്ക് കാർഡ് യാത്രക്കാർ കാണുംവിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കാൻ കർശന നിർദേശം

സ്വന്തം ലേഖകൻ കൊച്ചി: ഇനി അധികചാർജ്ജ് വാങ്ങണ്ട്, ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ഒട്ടോറിക്ഷകളിൽ യാത്രക്കാർക്കു കാണുംവിധത്തിൽ അച്ചടിച്ച യാത്രാനിരക്ക് കാർഡ് ഒട്ടിക്കണമെന്ന് കർശനനിർദേശം. ഇത് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർവാഹന വകുപ്പും ലീഗൽ മെട്രോളജി അധികൃതരും പരശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കണ്ണൂർ ജില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ അധികചാർജ് വാങ്ങുന്നെന്ന് ആരോപിച്ച് ദി ട്രൂത്ത് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.ഇതിനുപുറമേ യാത്രക്കാർക്ക് പരാതികൾ പറയാനുള്ള ഫോൺ നമ്പരുകൾ വാഹനങ്ങളിലും പൊതുസ്ഥലത്തും പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിതനിരക്ക് ഈടാക്കിയെന്ന […]

സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ കൊണ്ടുവരണം ; കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാരേജ് ആക്ട് 1954ന് കീഴിൽ കൊണ്ടുവരണം. കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ആദ്യത്തെ സ്വവർഗ ദമ്പതിമാരായ നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നികേഷും സോനുവും സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചുട്ടുണ്ട്. ഒന്നര വർഷം മുൻപാണ് പ്രണയത്തിനൊടുവിൽ നികേഷും സോനുവും മോതിരം കൈമാറുന്നത് . പിന്നീട് ഗുരുവായൂരപ്പനെ സാക്ഷിനിർത്തി കേരളത്തിലെ ആദ്യ സ്വവർഗ ദമ്പതികൾ പുതിയ ജീവിതത്തിലേക്ക് കാൽവച്ചു. എന്നാൽ പിന്നിടങ്ങോട്ട് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത് . […]

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അടിമാലി സ്വദേശി മൂർഖൻ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയിൽ ആണ് ശനിയാഴ്ച വിധി ഉണ്ടായത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്ന് 2018 മെയ് 25ന് മണ്ണന്തല നിന്നും 10.5കിലോഗ്രാം ഹാഷിഷും 2018 ഒക്ടോബർ 25ന് തിരുവനന്തപുരം സംഗീത കോളേജിന് സമീപം വച്ച് 1.800കിലോഗ്രാം ഹാഷിഷും പിടികൂടിയ കേസുകളിൽ […]

ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം : ബസിന് ഫിറ്റ്‌നെസ്സ് വേണമെങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സുകളും പതിക്കരുത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾക്ക് സിഗ്‌നൽലൈറ്റുകൾ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ പറയുന്ന സിഗ്‌നൽസംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്. നിയമത്തിന് വിരുദ്ധമായ സംവിധാനങ്ങൾ ഉപയോഗിച്ച വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും കോടതി വ്യക്തമാക്കി. ഇരുപത് വർഷത്തിലേറെ പഴക്കമുള്ള ബസുകൾക്ക് പെർമിറ്റ് നൽകരുതെന്ന തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെതാണ് ഉത്തരവ്. നിലവിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കണം.ഇത്തരം […]

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും സാംസ്‌കാരിക തനിമയ്ക്ക് വിരുദ്ധവുമായ പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുത് : ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി : തൃശൂർ തേക്കിൻകാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത്തരം പരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് തൃശൂർ കോർപ്പറേഷനോടും കോടതി നിർദേശിച്ചു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാർ, എൻ നഗരേഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തൃശൂർ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് […]

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ; ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി:് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ഉത്തരവുമായി ഹൈക്കോടതി. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേർത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവിൽ വന്നത്. അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ ഉത്തരവാണ് ബുധനാഴ്ച ഹൈക്കോടതി തിരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം […]

സിനിമയിലൂടെ അപമാനിച്ചു ; മാനനഷ്ട കേസിൽ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ അപമാനിച്ചു. മാനനഷ്ട കേസിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ട കേസിൽ ആണ് കോടതി പൃഥ്വിരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്ന കേസിൽ ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഈ ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ.വി.നായർ […]

കോതമംഗലം പള്ളി രണ്ടാഴ്ച്ചക്കകം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓർത്തഡോക്‌സ് സഭക്ക് കൈമാറണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളി കൈമാറിയില്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്. 2019 ഡിസംബർ മൂന്നാം തീയതിയാണ് കോതമംഗലം പള്ളി ഓർത്തഡോക്‌സ് സഭക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേസമയം കോതമംഗലത്തെ സാഹചര്യം ഏറെ […]