play-sharp-fill
കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്, അഞ്ച് മിനുറ്റിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് : എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്, അഞ്ച് മിനുറ്റിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് : എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ

കൊച്ചി : കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്. അഞ്ച് മിനുറ്റിനകം കോടതിയിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ഹൈക്കോടതിയുടെ കോടതിയുടെ രൂക്ഷവിമർശനം.

അഞ്ചുമിനുട്ടിനകം ഹാജരാകണമെന്നാണ് കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവ് ഇടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കളക്ടർക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുന്നതിനിടെയിലാണ് കോടതിയുടെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ കോടതിയിൽ ഹാജരാകാൻ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോൾ എവിടെ കളക്ടർ എന്ന് കോടതി ചോദിച്ചു. എന്നാൽ ജില്ലാ കളക്ടർ ഹാജരായിരുന്നില്ല. ഇതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.