കടലിൽ ചക്രവാതച്ചുഴി…! സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ കനക്കും ; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

‌സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലിലും തമിഴ്‌നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ മഴയ്ക്ക് കാരണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി പത്ത് ജില്ലകളിൽ കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ട് […]

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; നാല് ജില്ലകളിൽ റെഡ് അലേർട്ട് : ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന് പിന്നാലെ തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. എന്നാൽ കേരളത്തിൽ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ംസ്ഥാനത്താവട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടാവുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് […]

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കനത്ത മഴയുടെ പശ്ചാത്തലത്തിൽ  ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന്  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. വരുന്ന  ദിവസങ്ങളിലും  മഴ ശക്തമായി സംസ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം. കോട്ടയം, എറണാകുളം, […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ന്യൂനമർദ്ദം നാളെ ആന്ധ്രാതീരം തൊടും. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരത്തിന് സമീപം അറബിക്കടലിൽ […]

മഴ ശക്തമാകുന്നു..! പമ്പാ ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തി ; അഞ്ച് മണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്

സ്വന്തം ലേഖകൻ പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതോടെ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഡാമിൽ നിന്നും അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക.983.5 മീറ്റർ ജലമാണ് ഇപ്പോൾ ഡാമിൽ ഉള്ളത്‌. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുക. പമ്പാ ഡാമിന്റെ 6 ഷട്ടറുകളാണ് 60 സെന്റി മീറ്റർ ഉയർത്തിയിരിക്കുന്നത്. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. […]

സംസ്ഥാനത്ത് മഴ തുടരുന്നു…! വെള്ളത്തിൽ മുങ്ങി പത്തനംതിട്ട ; പമ്പാ ഡാം തുറക്കാൻ സാധ്യത ; മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുന്നു. പമ്പാ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത് തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കാൻ സാധ്യത. പമ്പ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലർട്ട് ലർവൽ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെ ജലനിരപ്പ് 982.00 മീറ്റർ എത്തിയിരുന്നു. ഇതോടെ നീല അലർട്ട് പ്രഖ്യാപിച്ചു.  മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ പത്ത് സെ.മീ വീതം ഇന്നുയർത്തി ഉയർത്തി. ആകെ 20 സെന്റീമീറ്റാറാണ് ഉയർത്തിയത്. കനത്ത […]

കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ മഴ തുടരും ; കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം : അതീവ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇത്തവണയും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ച വ്യക്തിയാണ് തമിഴ്‌നാട് വെതമാൻ. ഇത്തവണയും കേരളത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് വെതർമാൻ. കനത്ത മഴയെ തുടന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനിടെയാണ് തമിഴ്‌നാട് വെതർമാൻ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണിന്റെ പുതിയ പ്രവചനം. ഫെയ്‌സ്ബുക്കിലൂടെയാണ് കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപിയന്റെ പ്രവചനം. മേഘ ബാന്റുകൾ ഇടുക്കിയിലേക്ക് വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടിൽ ഇപ്പോൾ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ വരുന്ന മേഘങ്ങൾ രാജമലയിലും മറ്റും നടക്കുന്ന […]

മഴ കനക്കുന്നു : ഇടുക്കിയിൽ രണ്ട് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കും ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ കല്ലാർക്കുട്ടി അണക്കെട്ടിന്റെയും ലോവർ പെരിയാർ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടൻ തുറക്കും. ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാം തുറന്ന് 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടും. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ഇടുക്കിയിൽ നിലവിൽ 2347.12 അടിയാണ് വെള്ളത്തിന്റെ അളവ്. 2403.00 ആണ് സംഭരണ ശേഷി. […]