മഴ ശക്തമാകുന്നു..! പമ്പാ ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തി ; അഞ്ച് മണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്

മഴ ശക്തമാകുന്നു..! പമ്പാ ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തി ; അഞ്ച് മണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതോടെ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഡാമിൽ നിന്നും അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക.983.5 മീറ്റർ ജലമാണ് ഇപ്പോൾ ഡാമിൽ ഉള്ളത്‌.

സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുക. പമ്പാ ഡാമിന്റെ 6 ഷട്ടറുകളാണ് 60 സെന്റി മീറ്റർ ഉയർത്തിയിരിക്കുന്നത്. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പാ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെത്തോങ്കര ജംക്ഷനിൽ നിലവിൽ വെള്ളമുണ്ട്.

ജലനിരപ്പ് ഫുൾ റിസർവോയർ ലെവൽ എത്തുന്ന സാഹചര്യത്തിൽ ഷട്ടർ ആറടിയോ എട്ടടിയോ ഉയർത്തേണ്ട സാഹചര്യമുണ്ടാവാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ പമ്പയിലേക്ക് കൂടുതൽ വെള്ളമെത്തും. വലിയ അളവിൽ ജലം നദിയിലേക്ക് എത്തുന്നത് ഒഴിവാക്കാനും കൂടി വേണ്ടിയാണ് അണക്കെട്ട് നേരത്തെ തുറക്കാൻ തീരുമാനിച്ചതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.