മഴ കനക്കുന്നു : ഇടുക്കിയിൽ രണ്ട് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കും ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്

മഴ കനക്കുന്നു : ഇടുക്കിയിൽ രണ്ട് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കും ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്

സ്വന്തം ലേഖകൻ

ഇടുക്കി: ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ കല്ലാർക്കുട്ടി അണക്കെട്ടിന്റെയും ലോവർ പെരിയാർ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടൻ തുറക്കും. ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഡാം തുറന്ന് 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടും. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ഇടുക്കിയിൽ നിലവിൽ 2347.12 അടിയാണ് വെള്ളത്തിന്റെ അളവ്. 2403.00 ആണ് സംഭരണ ശേഷി. മുല്ലപ്പെരിയാർ 123.20 അടിയാണ് നിലവിലെ ജലനിരപ്പ്. 152 അടിയാണ് സംഭരണ ശേഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് അണക്കെട്ടുകൾ നിറഞ്ഞുകവിയുന്ന സാഹചര്യമില്ല. ചില നദികളില് ജലനിരപ്പ് ഉയർന്നാലും അണക്കട്ടുകൾക്ക് ഉൾക്കൊളളാനാകുമെന്നും കേന്ദ്രജല കമ്മിഷൻ അറിയിച്ചിട്ടുണ്ട്.