സംസ്ഥാനത്ത് മഴ തുടരുന്നു…! വെള്ളത്തിൽ മുങ്ങി പത്തനംതിട്ട ; പമ്പാ ഡാം തുറക്കാൻ സാധ്യത ; മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

സംസ്ഥാനത്ത് മഴ തുടരുന്നു…! വെള്ളത്തിൽ മുങ്ങി പത്തനംതിട്ട ; പമ്പാ ഡാം തുറക്കാൻ സാധ്യത ; മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ

പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുന്നു. പമ്പാ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത് തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കാൻ
സാധ്യത. പമ്പ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലർട്ട് ലർവൽ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്.

പുലർച്ചെ ഒന്നരയോടെ ജലനിരപ്പ് 982.00 മീറ്റർ എത്തിയിരുന്നു. ഇതോടെ നീല അലർട്ട് പ്രഖ്യാപിച്ചു.  മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ പത്ത് സെ.മീ വീതം ഇന്നുയർത്തി ഉയർത്തി. ആകെ 20 സെന്റീമീറ്റാറാണ് ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടർന്ന് കോഴഞ്ചേരി തിരുവല്ല റോഡിലെ മാരാമണ്ണിൽ വെള്ളം കയറി. ചെങ്ങന്നൂർ, പുത്തൻകാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

ആറന്മുളയിൽ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 4 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു.

അതേസമയം സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പുണ്ട്.