കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ; ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമാകാം, ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ കൊളസ്‌ട്രോള്‍ രോഗം എന്നത് ഒരു വ്യക്തിയെ പതുക്കെ കൊല്ലുന്ന നിശബ്ദ കൊലയാളിയെപ്പോലെയാണെന്ന് പറയാറുണ്ട്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. എന്നാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഒരു പരിധിക്കപ്പുറം വര്‍ദ്ധിക്കുകയാണെങ്കില്‍ അത് അപകടകരമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം ഉയര്‍ന്നുനില്‍ക്കുകയാണെങ്കി അത് ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമാകാം. കൊളസ്‌ട്രോള്‍ കൂടിയാല്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. അത്തരത്തില്‍ നമ്മുടെ കാലുകളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ അറിയാം ക്ലോഡിക്കേഷന്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നായ […]

ഇടയ്ക്കിടയ്ക്ക് യൂറനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നുണ്ടോ ? സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ വേനല്‍ കടുത്തതോടെ സ്ത്രീകളിലും കുട്ടികളിലുമുള്‍പ്പെടെ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍(UTI) പ്രശ്‌നം കണ്ടുവരാറുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. യുടിഐയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് 1)മൂത്രമൊഴിക്കുമ്പോള്‍ വേദന 2)ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ 3)മൂത്രത്തില്‍ രക്തം 4)ദുര്‍ഗന്ധമുള്ള മൂത്രം 5)വയറുവേദന 6)ഓക്കാനം 7)ഛര്‍ദ്ദി അണുബാധയ്ക്ക് കാരണം നിര്‍ജ്ജലീകരണം (dehydration) ഇതുമായി ബന്ധിപ്പിച്ച് പറയാവുന്നതാണ്. നിര്‍ജ്ജലീകരണം സംഭവിക്കുമ്പാള്‍ ശരീരത്തില്‍ മൂത്രത്തിന്റെ അളവ് കുറയുന്നു. അതായത് ബാക്ടീരിയകള്‍ക്ക് വളരെക്കാലം ശരീരത്തില്‍ നിലനില്‍ക്കാന്‍ കഴിയും. മൂത്രം തടഞ്ഞുനിര്‍ത്തുന്നതും യുടിഐക്ക് കാരണമാകും. വേനല്‍ കാലത്ത് ആവശ്യത്തിന് […]

നിസ്സാരക്കാരനല്ല കുടലിലെ ക്യാൻസർ..! വളരുന്നത് അറിയില്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

സ്വന്തം ലേഖകൻ ക്യാൻസർ എന്നത് എപ്പോഴും നമ്മൾ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോവുന്നതാണ് അപകടം വർധിപ്പിക്കുന്നത്. കൃത്യസമയത്ത് രോഗനിർണയം നടത്താതിരിക്കുമ്പോൾ അത് നിങ്ങളെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വൻകുടലിൽ ഉണ്ടാവുന്ന ഒരു തരം കാൻസറാണ് കോളൻ ക്യാൻസർ . ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. ഇവിടെയാണ് ക്യാൻസർ ഉണ്ടാവുന്നത്. ഇത് സാധാരണയായി പ്രായമനുസരിച്ചാണ് ഉണ്ടാവുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വൻകുടലിന്റെ ഉള്ളിൽ രൂപം കൊള്ളുന്ന പോളിപ്സ് എന്നാണ് തുടങ്ങുന്നത്. എന്നാൽ കാലക്രമേണ, […]

വിളർച്ച, തലവേദന, അകാരണമായ ക്ഷീണം; ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണങ്ങൾ അറിയാം..!

സ്വന്തം ലേഖകൻ എല്ലാ സീസണുകളിലും നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണ് എന്നതാണ് സത്യം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍, വെള്ളത്തിന്റെ കുറവ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. വെള്ളം നമ്മുടെ ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. മാത്രമല്ല, നമ്മുടെ ദഹന വ്യവസ്ഥയെയും ശ്വസന വ്യവസ്ഥയെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വെള്ളത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവില്‍ എന്തെങ്കിലും കുറവ് വന്നാല്‍ ഉടന്‍ തന്നെ നമ്മുടെ ശരീരം നമുക്ക് സിഗ്നലുകള്‍ (signals) നല്‍കും, അവ അവഗണിക്കരുത്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ പ്രകടമാകുന്ന […]

മുഖത്തെ കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റി മുഖം സുന്ദരമാക്കാം..!എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ..!

സ്വന്തം ലേഖകൻ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും, ചർമ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം മുഖത്തെ നിറം വർധിപ്പിക്കാൻ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോ​ഗിക്കാം… ഒന്ന്… മുഖക്കുരു വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്. രണ്ട്… ഇരുണ്ട നിറം കുറയ്ക്കുന്നതിനും മുഖത്തും […]

നഖങ്ങളെ വേണ്ടത്ര രീതിയിൽ നിങ്ങൾ പരിഗണിക്കാറുണ്ടോ? നഖം പറയും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച്…!

സ്വന്തം ലേഖകൻ നഖങ്ങളെ വേണ്ടത്ര രീതിയിൽ നിങ്ങൾ പരിഗണിക്കാറുണ്ടോ? നഖങ്ങളിലെ നിറവ്യത്യാസവും വിളർച്ചയും ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായിരിക്കും. ഇത്തരം പ്രശ്‌നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് നല്ലതാണ്. നഖങ്ങളുടെ നിറവ്യത്യാസവും അത് ഏതൊക്കെ രീതിയിലാണ് ആരോഗ്യത്തെ ബാധിക്കക എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്. വെളുത്ത പാടുകളുള്ള നഖം നഖങ്ങളിൽ കാണുന്ന വെളുത്ത പാടുകൾ സിങ്കിന്റെയും കാൽസ്യത്തിന്റെയും കുറവിനെ സൂചിപ്പിക്കുന്നതാണ്. കരൾ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമായും നഖത്തില്‍ വെളുത്തപാടുകള്‍ കാണാം. കൂടാതെ അലർജി, ഫംഗസ് അണുബാധ, നഖത്തിനേറ്റ ക്ഷതം എന്നിവ മൂലവും വെളുത്ത പാടുകൾ ഉണ്ടാകാം. വിളറിയ […]

ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്; എന്താണ് അമ്നിയോട്ടിക് ഫ്‌ളൂയിഡ്?

സ്വന്തം ലേഖകൻ വാട്ടര്‍ ബ്രേക്കിംഗ്, പ്രസവമടുക്കുമ്പോൾ നടക്കുന്ന ഒരു കാര്യമാണ്. അമ്നിയോട്ടിക് ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിലാണ് കുഞ്ഞ് സുരക്ഷിതമായി കിടക്കുന്നത്. ഈ ഫ്‌ലൂയിഡ് പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല. കുഞ്ഞ് പുറത്തേയ്ക്ക് വരും. പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിയ്ക്കില്ലെന്നതാണ് സത്യം. ചിലര്‍ക്ക് വജൈനല്‍ ഫ്‌ളൂയിഡും യൂറിന്‍ ലീക്കേജും അമ്നിയോട്ടിക് ലീക്കേജും തമ്മില്‍ വേര്‍തിരിച്ച്‌ അറിയാനും സാധിയ്ക്കില്ല. അമ്നിയോട്ടിക് ഫ്‌ളൂയിഡ് പുറത്ത് വരുന്നുവെങ്കില്‍ ഇതിന്റെ നനവ് ഗര്‍ഭിണിയ്ക്ക് അറിയാന്‍ സാധിയ്ക്കും. ഇത് എത്രത്തോളം പൊട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും […]

ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

സ്വന്തം ലേഖകൻ ആർത്തവ സമയത്ത് സഹിക്കാൻ കഴിയാത്ത വേദന ഉള്ളവരാണോ നിങ്ങൾ? ആര്‍ത്തവ വേദന പല ഘടകങ്ങളുടെയും സ്വാധീനഫലമായി ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൊന്നാണ് ഭക്ഷണശീലങ്ങള്‍. ശരീര വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്. ചീര, കെയ്ല്‍, ബ്രോക്ക്ളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കണം. അവയില്‍ കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആര്‍ത്തവ വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ […]

സംസ്ഥാനങ്ങളിൽ തക്കാളി പനി പടരുന്നു ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; രോ​ഗം കൂടുതലായി പടരുന്നത് അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ

സംസ്ഥാനങ്ങളിൽ തക്കാളി പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്.അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോ​ഗം കൂടുതലായി പടരുന്നത്. കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.വൈറൽ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം […]