വിളർച്ച, തലവേദന, അകാരണമായ ക്ഷീണം;  ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണങ്ങൾ അറിയാം..!

വിളർച്ച, തലവേദന, അകാരണമായ ക്ഷീണം; ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണങ്ങൾ അറിയാം..!

സ്വന്തം ലേഖകൻ

എല്ലാ സീസണുകളിലും നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണ് എന്നതാണ് സത്യം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍, വെള്ളത്തിന്റെ കുറവ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. വെള്ളം നമ്മുടെ ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. മാത്രമല്ല, നമ്മുടെ ദഹന വ്യവസ്ഥയെയും ശ്വസന വ്യവസ്ഥയെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വെള്ളത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവില്‍ എന്തെങ്കിലും കുറവ് വന്നാല്‍ ഉടന്‍ തന്നെ നമ്മുടെ ശരീരം നമുക്ക് സിഗ്നലുകള്‍ (signals) നല്‍കും, അവ അവഗണിക്കരുത്.

ശരീരത്തിൽ ജലാംശം കുറയുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരണ്ട ചർമം
വെള്ളത്തിന്റെ അഭാവം നമ്മുടെ ചര്‍മ്മത്തെ വരണ്ടതാക്കും. ചില സന്ദര്‍ഭങ്ങളില്‍ തിണര്‍പ്പും ചൊറിച്ചിലും വരെ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ തുടങ്ങുക.

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍
നിങ്ങളുടെ മൂത്രത്തിന്റെ നിറം സാധാരണമാണെങ്കിൽ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമുണ്ട്. എന്നാൽ മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ അത് ശരീരത്തിലെ ജലത്തിന്റെ കുറവ് മൂലമാണ്.

വായ്‌നാറ്റം

ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലം വായിലും തൊണ്ടയിലും വരള്‍ച്ച അനുഭവപ്പെടാം. ഇത് വായ്‌നാറ്റത്തിന് കാരണമായേക്കാം.

ദാഹം കൂടുന്നു

നിര്‍ജ്ജലീകരണത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് ദാഹം. ഈ അവസ്ഥയില്‍ വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും ദാഹം അനുഭവപ്പെടും.

തലവേദനയും തലകറക്കവും

ശരീരത്തിലെ വെള്ളത്തിന്റെ കുറവ് മൂലം നേരിയ തലവേദനയ്ക്ക് കാരണമാകാറുണ്ട്. മാത്രമല്ല, രക്തത്തിന്റെ അളവ് കുറയുന്നതിനും ഇത് ഒരു കാരണമാണ്. ഇത് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിനും തലവേദനയ്ക്കും കാരണമാകും.

നിര്‍ജ്ജലീകരണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അതിനാല്‍, ദാഹം വരാനായി കാത്തിരിക്കരുത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍, കനത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ അതിനു 2 മണിക്കൂര്‍ മുമ്പ് കുറഞ്ഞത് 1.5 ലിറ്റര്‍ വെള്ളം കുടിക്കണം. അതിനു ശേഷം വീണ്ടും ആവശ്യത്തിന് വെള്ളം കുടിക്കണം.

നിര്‍ജ്ജലീകരണം ഒരു പ്രധാന പ്രശ്‌നമാണ്. കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം, മുടിയുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവയെയും ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കേണ്ടതുണ്ട്. കാപ്പി, ബീറ്റ്‌റൂട്ട്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, സോയ സോസ് എന്നിവയാണ് പ്രധാനമായും ഒഴിവാക്കേണ്ടത്.