ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചു, ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ, നടപടി തുടരുന്നു.മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.

ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് പിന്നാലെ വകുപ്പ് തല നടപടി തുടരുകയാണ്. കേസിൽ ഇത് വരെ സസ്പെൻഷൻ നേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. കാട്ടിറച്ചി കടത്തി എന്ന പേരിൽ കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ […]

കഴിഞ്ഞ വർഷം പാമ്പ് കടിയേറ്റത് 239 പേർക്ക് ; സർക്കാരിന്റെ സർപ്പ ആപ് ഡൗൺലോഡ് ചെയ്യൂ ; പാമ്പിനെ പൊക്കാൻ ആൾ സ്പോട്ടിലെത്തും ; ഓർക്കുക, തണുപ്പ്കാലം പാമ്പ്കാലം കൂടിയാണ്

സ്വന്തം ലേഖകൻ കോട്ടയം: മലയോര, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് പാമ്പിനെ പിടിച്ചു എന്ന വാർത്ത പാഞ്ഞമില്ലാതെ വരുന്നുണ്ട്. രാവിലത്തെ കഠിനമായ വെയിലും രാത്രികാലത്തെ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയും കാരണം പാമ്പുകൾ കൂടുതൽ സമയവും മാളത്തിന് പുറത്താണ്. ശീതരക്തമുള്ള പാമ്പുകള്‍ കഠിനമായ ചൂടില്‍ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാനാണ് പുറത്ത് ഇറങ്ങുന്നത്. ചവിട്ടിയാൽ ആഞ്ഞുകൊത്തും. കടിക്കുന്നതിന്റെ ശക്തിക്കനുസരിച്ച്‌ പരമാവധി വിഷം കടിയേല്‍ക്കുന്ന ആളുടെ ശരീരത്തിലെത്തും. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും. ഈ സമയത്ത് അതീവ ജാഗ്രത വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. പ്രളയത്തിന് ശേഷം വനമേഖലയില്‍ […]

വൈക്കത്ത് കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ വനംവകുപ്പിന്റെ പിടിയില്‍

സ്വന്തം ലേഖകന്‍ വൈക്കം: കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം […]

വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ പ്രോഗ്രാം ഇനി വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി വനം വകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് വനം വകുപ്പ്. ഇത് സംബന്ധിച്ച് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാമ്പുകളെ പിടികൂടി പ്രശസ്തിയ്ക്കായ് അവയെ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകും സാരമായ അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ അനധികൃതമായി പിടിക്കുകയും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും […]

പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ് ; ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധിച്ച് സൈനികരുടെ സംഘടന : മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്ന് സൈനികർ

സ്വന്തം ലേഖകൻ വളയംചാൽ (കേളകം): പുഴയിൽ നിന്നും ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ആറളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ ചൂണ്ടയിട്ട് പ്രതിഷേധവുമായി കെ.സി.വൈ.എം. സൈനികനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഓഫീസിന് മുന്നിൽ ചീങ്കണ്ണിപ്പുഴയിൽ വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്ഹിന്ദിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസാണിതെന്നും പിൻവലിക്കുകയല്ലാതെ മറ്റൊരുവിധത്തിലുമുള്ള പരിഹാരം ഇല്ലായെന്നും സൈനികർ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഇത്തരം നടപടികളിലൂടെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും സൈനികർ ആവശ്യപ്പെട്ടു. സൈനികർക്കെതിരെപോലും ഇത്തരത്തിലുള്ള […]

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു ; ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ: രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും തെറിച്ചുവീണ പിഞ്ച് കുഞ്ഞിനെ രക്ഷപെടുത്തിയെന്ന വനംവകുപ്പ് ഉദ്യേസ്ഥരുടെ വാദം തെറ്റെന്നും താനാണ് കുഞ്ഞിനെ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഏൽപ്പിച്ചതെന്നും അവകാശപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ രംഗത്ത് വന്നു. മൂന്നാറിലെ ഓട്ടോ ഡ്രൈവർ കനകരാജ് ഇത്തരത്തിൽ ഒരു മൊഴി നൽകിയെന്നും ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മൂന്നാർ എസ് ഐ അറിയിച്ചു. കുട്ടി റോഡിലൂടെ ഇഴഞ്ഞു വരുന്ന സി സി ടി വി ദൃശ്യമാണ് വനം വകുപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയത്. ഈ ദൃശ്യത്തിന് മുമ്പുള്ള ഭാഗം മന:പ്പൂർവ്വം മറച്ചു വച്ച് […]