play-sharp-fill
വൈക്കത്ത് കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ വനംവകുപ്പിന്റെ പിടിയില്‍

വൈക്കത്ത് കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ വനംവകുപ്പിന്റെ പിടിയില്‍

സ്വന്തം ലേഖകന്‍

വൈക്കം: കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തി.

പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിപിന്‍ കെ.ചന്ദ്രന്‍, ജോസഫ്, ഫോറസ്റ്റ് വാച്ചര്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.