പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ് ; ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധിച്ച് സൈനികരുടെ സംഘടന : മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്ന് സൈനികർ

പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ് ; ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധിച്ച് സൈനികരുടെ സംഘടന : മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്ന് സൈനികർ

സ്വന്തം ലേഖകൻ

വളയംചാൽ (കേളകം): പുഴയിൽ നിന്നും ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ആറളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ ചൂണ്ടയിട്ട് പ്രതിഷേധവുമായി കെ.സി.വൈ.എം.

സൈനികനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഓഫീസിന് മുന്നിൽ ചീങ്കണ്ണിപ്പുഴയിൽ വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്ഹിന്ദിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസാണിതെന്നും പിൻവലിക്കുകയല്ലാതെ മറ്റൊരുവിധത്തിലുമുള്ള പരിഹാരം ഇല്ലായെന്നും സൈനികർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഇത്തരം നടപടികളിലൂടെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും സൈനികർ ആവശ്യപ്പെട്ടു.

സൈനികർക്കെതിരെപോലും ഇത്തരത്തിലുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെങ്കിൽ സാധാരണക്കാരന്റെഅവസ്ഥ എന്താകുമെന്നും സൈനികർ അഭിപ്രായപ്പെട്ടു.ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിന് ശേഷം കണിച്ചാർ ടൗണിലും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
പ്രതിഷേധം കടുത്തതിന് പിന്നാലെ വനംവകുപ്പിന്റെ ഇരിട്ടിയിലെ ഓഫീസിൽവെച്ച് ഡി.എഫ്.ഒയുമായി സൈനികർ ചർച്ചയും നടത്തുന്നുണ്ട്.