കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

സ്വന്തം ലേഖകൻ തവനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിൽ. അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. ഞാൻ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ വ്യക്തിപരമായി എന്നെ ഇല്ലാതാക്കാനേ അവർക്ക് സാധിക്കൂ. അപവാദ പ്രചരണങ്ങൾ നടത്തുന്നതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ അവർക്ക് പറ്റും. എന്നാൽ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ […]

എനിക്ക് വധഭീഷണിയുണ്ട്, തവനൂരിൽ ഞാൻ ജയിച്ചാൽ എന്നെ അവർ ഇല്ലാതാക്കും; എന്നാലും ഞാൻ തളരില്ല, വൃക്കരോഗികൾക്കുള്ള സഹായം ജലീൽ ഇടപെട്ട് മുടക്കി : കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്

സ്വന്തം ലേഖകൻ മലപ്പുറം: വിവാദങ്ങളിൽ മുങ്ങിനിൽക്കുന്ന മന്ത്രിയായ കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി. തവനൂരിൽ തോൽവിയാണെങ്കിൽ എന്നെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും, അതിൽ യാതൊരു വിധ സംശയവും വേണ്ട. എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഞാൻ എന്തായാലും സ്വർണം […]

സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാഫണ്ടിനെ ചൊല്ലിയുള്ള തർക്കവും ഭീഷണിയും ; യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി : മഞ്ഞപ്പിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യർത്ഥിച്ച വർഷയ്ക്ക് ലക്ഷങ്ങളുടെ സഹായമാണ് ലഭിച്ചത്. അമ്മയുടെ ചികിത്സക്ക് വേണ്ടി വർഷ സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി വർഷ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരെ കേസെടുത്തു. യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇടപെട്ടതിന് പിന്നാലെ വർഷ എറണാകുളം […]

ചാരിറ്റി നിര്‍ത്തിയിട്ടും സൈബര്‍ ഗുണ്ടകള്‍ പിന്‍ന്തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണ് ; മാറി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, നാളെ മുതല്‍ അവാസിനിപ്പിച്ചിടത്ത് നിന്നും തുടരുകയാണ് : ഫിറോസ് കുന്നംപമ്പില്‍

സ്വന്തം ലേഖകന്‍ പാലക്കാട്: നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പില്‍. സൈബര്‍ ആക്രമണത്തോടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചത്. എന്നാല്‍ പിന്തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം നമുക്ക് തുടങ്ങാം……… കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബര്‍ ഗുണ്ടകളും,ചെയ്യുന്ന പ്രവര്‍ത്തനത്തിന് സമാധാനം തരാതായപ്പോഴാണ് […]

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയും വേണം ; അഡ്വ. ഹരീഷ് വാസുദേവൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിനെതിരെ വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവൻ രംഗത്തെത്തി. ഫിറോസിനെതിരെ വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് […]

വേശ്യാപ്രയോഗം ; പ്രതിക്ഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

  സ്വന്തം ലേഖിക മലപ്പുറം : വേശ്യാ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു. ‘രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണം.’ എന്നും ഫിറോസ് കൂട്ടിച്ചേർത്തു