play-sharp-fill

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ് മെ റ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഈ സാമ്പത്തിക സ്ഥിതി വളരെ വർഷങ്ങൾ […]

സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്. പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതടെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അധിതൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. പുതിയ നയമാറ്റം ബിസിനസ്സ് ചാറ്റുകള്‍ക്ക് മാത്രമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല. ഫോണ്‍ നമ്പറോ ലൊക്കേഷനോ ഫേസ്ബുക്കിന് നല്‍കില്ല. സ്വകാര്യ സംഭാഷണങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ഡക്രിപ്ഷനിലൂടെ സുരക്ഷിതമായി തന്നെ തുടരും. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് കൂടുതന്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്ന ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കമ്പനി […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും;ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്ക് വയ്ക്കും; പുതിയ സ്വകാര്യതാ നയങ്ങള്‍ അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. ‘ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, […]

മത സൗഹാർദ്ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു : വാട്ട്സ്ആപ്പ് , ട്വിറ്റർ, എന്നിവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തിന്റെ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നു ക​ള​ങ്കം വ​രു​ത്തു​ന്ന പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വാ​ട്ട്സ്‌ആ​പ്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക് എ​ന്നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. രാജ്യദ്രോഹ കു​റ്റം ചു​മ​ത്തിയാണ് ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സംഭവത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ല്‍​വേ​രി ശ്രീ​ശൈ​ലം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ന​ മ്പള്ളി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത് പൗ​ര​ത്വ ഭേ​ദ​ഗ​തിയുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും ; മുന്നറിയിപ്പുമായി യുട്യൂബും ഫെയ്‌സ്ബുക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവുപോലെ വ്യാജവാർത്ത് പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും. മുന്നറിയിപ്പുമായി ഫെയ്‌സബുക്കും യുട്യൂബും. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് യൂട്യൂബും ഫെയ്്‌സ്ബുക്കും യൂസർമാർക്ക് നൽകിയിട്ടുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബും ഫെയ്‌സ്ബുക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാജ വീഡിയോകളും വാർത്തകൾകളും ഉടൻ നീക്കുമെന്നാണ് ഫേസ്ബുക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2020 നവംബർ മൂന്നിനാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന […]

ഫേസ്ബുക്ക് പ്രണയം ; പതിനേഴുകാരിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകൻ കേരളത്തിൽ: വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ എരുമേലി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്നാട്ടിൽനിന്ന്. സംഭവം എരുമേലിയിൽ. കരിമ്പിൻതോട് വനപാതയോരത്ത് ഇരുവരെയും സംശയാസ്പദമായി നാട്ടുകാർ കൈയ്യേടെ പിടികൂടിയപ്പേഴാണ് സത്യങ്ങൾ പുറത്തറിഞ്ഞത്. വെച്ചൂച്ചിറക്കാരിയായ പെൺകുട്ടിയെതേടിയാണ് തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനായ കാമുകൻ എത്തിയത്. പെൺകുട്ടി പറഞ്ഞ പ്രകാരമാണ് കാമുകൻ എരുമേലിയിലെത്തിയതെന്ന് അവർ സമ്മതിച്ചു. കമിതാക്കളെ സംശയകരമായി കണ്ടപ്പോൾതന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. യുവാവിനെ മുന്നറിയിപ്പ് നൽകി നാട്ടിലേക്ക് തിരികെ അയച്ചു.

ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നേറുന്നു

സ്വന്തം ലേഖിക കൊച്ചി : ഫെയ്സ്ബുക്കിനെ പിന്നിലാക്കി 2019-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായി ടിക് ടോക്ക്. ടിക് ടോക്ക് അതിന്റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പും ഡൗൺലോഡ് ചെയ്തത് 74 കോടിയാളുകളാണ്. മാർക്കറ്റ് അനലിസ്റ്റായ സെൻസർ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തു വിട്ടത്. വാട്സാപ്പാണ് പട്ടികയിൽ മുന്നിൽ. 2018 ൽ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിരുന്നത്. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ടിക് ടോക്ക് ഡൗൺലോഡ് ചെയ്തവരിൽ 44 […]

തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയ ബാഗ് മൂന്ന് കിലോമീറ്റർ പിൻന്തുടർന്ന് പിടിച്ചെടുത്ത് ഉടമസ്ഥന് നൽകി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

  സ്വന്തം ലേഖകൻ പത്തനംതിട്ട : തെരുവ് നായ കടിച്ച് കൊണ്ടുപോയ ബാഗ് മൂന്ന് കലോമീറ്റർ പിന്തുടർന്ന് പിടിച്ചെടുത്ത് യുവാവ് ഉടമസ്ഥന് നൽകി. വൈറലായി യുവാവിന്റെ ഫെസ്ബുക്ക് കുറിപ്പ്. പത്തനംതിട്ട പ്രക്കാനം ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: എനിക്കും ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്കും ചേനക്കാര്യം ആയിരിക്കാം. പക്ഷേ നഷ്ടപ്പെട്ട മുതൽ . അതിന്റെ വിലയോ വലുപ്പമോ അല്ല അത് തിരിച്ച് കിട്ടുന്നവന് അത് ആനക്കാര്യം തന്നെയാ… !! പറഞ്ഞ് വന്നത് . കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പത്തനംതിട്ടയലേക്കുള്ള […]

വ്യാജ അക്കൗണ്ടുകൾ : 5.4 ബില്ല്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ് ബുക്ക് ; 11. 6 ദശലക്ഷം പോസ്റ്റുകളും ഡിലീറ്റ് ചെയ്തു

  സ്വന്തം ലേഖിക ന്യൂയോർക്ക് : ഈ വർഷം നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്. ജനുവരി മുതൽ ഇതുവരെ 5.4 ബില്ല്യൺ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷമിത് 2 ബില്ല്യൺ ആയിരുന്നു. ഈ കൊല്ലത്തെ മാർച്ച് മാർച്ചുവരെയുള്ള ആദ്യപാദത്തിൽ ഫേസ്ബുക്ക് 2 ബില്ല്യൺ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തിൽ ഇത് 1.5 ബില്ല്യൺ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തിൽ ഇത് 1.7 ബില്ല്യൺ അക്കൗണ്ടുകളായി ഉയർന്നു. അതേസമയം […]